കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ.എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത കൂടുതല്‍.

അഞ്ച് വര്‍ഷം മെട്രോയുടെ എം ഡി സ്ഥാനം വഹിച്ച ലോക്നാഥ് ബെഹ്റക്ക് ഇനിയും കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിലുള്ള ധാരണ. പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ലോക്നാഥ് ബെഹ്റക്ക് ആദ്യം മൂന്നു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് രണ്ടു തവണകളിലായി ഓരോ വര്‍ഷം വീതം നീട്ടി നല്‍കി. മെട്രോ എം ഡി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെ ബെഹ്റ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാനുളള പ്രായപരിധിയായ 65 വയസ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത മാസം കാലാവധി ബെഹ്റ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ പുതിയ എം ഡി ചുമതലയേല്‍ക്കുമെന്നാണ് വിവരം.

എം.ഡി സ്ഥാനത്ത് തുടരാന്‍ ബെഹ്റ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ധം ചെലുത്തുന്നുവെന്ന് സൂചനയുണ്ട്. എന്നാല്‍ ബെഹ്റയെ തുടരാന്‍ അനുവദിച്ചാല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ പ്രബലമാണ്.തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ KMMRL വേണ്ടത്ര താത്പര്യം കാണിക്കന്നില്ലെന്ന പരാതിയുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക