പോലീസുകാരിയെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചേരിക്കല്‍ കളരിക്കല്‍ തുണ്ടില്‍ കെ.പി.ചിത്ര (38)യെ ആണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ചേരിക്കല്‍ ഭാഗത്ത് ചിത്രയുടെ കുടുംബവും അയല്‍വാസിയും തമ്മിലുള്ള വസ്തു തര്‍ക്കം പരിഹരിക്കുന്നതിനായി താലൂക്ക് സര്‍വേയര്‍അളക്കാന്‍ എത്തിയിരുന്നു.

അയല്‍വാസിയുടെ വസ്തു അളന്നു തിരിച്ച്‌ സ്ഥാപിച്ച കല്ലുകള്‍ യുവതി പിഴുത് എറിഞ്ഞു. താലൂക്ക് സര്‍വേയറോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ സുനിയെ ആക്രമിക്കുകയും യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലില്‍ തൊഴിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജലജയുടെ നേതൃത്വത്തില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക