ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഗോവിന്ദാപുരം ചെമ്മണാമ്പതി ഉള്‍കാടുകളിലും ചെത്ത് തോപ്പുകളിലുമായി ചിറ്റൂർ എക്സൈസ് സർക്കിള്‍, ചിറ്റൂർ റേഞ്ച്, കൊല്ലങ്കോട് റേഞ്ച്, കള്ള് ചെത്ത് തോപ്പ് പരിശോധന ടീമായ നെന്മാറ റേഞ്ച് പാർട്ടികള്‍ സംയുക്തമായി നടത്തിയ റെയ്ഡിനിടെ ചെമ്മണാമ്പതി എ-വണ്‍ കോറിക്ക് സമീപം വെച്ച് നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷെയ്ക്ക് മുജീബ് റഹ്മാന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
കാട്ട് പന്നിയുടെ ആക്രമണത്തില്‍ കാലിനും തലയ്ക്കും പരിക്കേറ്റതിനെ തുടർന്ന് ചുള്ളിയാർ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ല ഹോസ്പിറ്റലിലേയ്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




