പശ്ചിമബംഗാളില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് പോലീസ് പിടികൂടി.പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡല്‍ (51) ആണ് അറസ്റ്റിലായത്.കൊലപാതകത്തിന് പിന്നാലെ കേരളത്തിലേക്ക് കടന്ന ഇയാള്‍ പെരുമ്പാവൂർ മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പശ്ചിമബംഗാള്‍ പോലീസില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിക്കെതിരെ പശ്ചിമബംഗാളില്‍ രജിസ്റ്റർ ചെയ്ത കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റില്‍ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്തർസംസ്ഥാന പോലീസ് ഏകോപനത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കേരളത്തിലെത്തിയ പ്രതി ഏതാനും ദിവസങ്ങളായി പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക