സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവിനിയോഗത്തില്‍ വന്ന വീഴ്ച്ചയും എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്.2024 – 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍പ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി ആണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്‌മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി.
സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീര്‍പ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും വകമാറ്റലുണ്ടായി.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് സിഎജി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മുന്‍സര്‍ക്കാരിന് ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.2024- 25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് സഭയില്‍ അവതരിപ്പിച്ചത്.
ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യു വരവില്‍ 0.30 ശതമാനത്തിന്റെ മാത്രം വളര്‍ച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവില്‍ 8.97 ശതമാനം കൂടുതലുണ്ടായി. റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
അതിനിടെ വീര്യം കുറഞ്ഞ മദ്യവിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നല്‍കിയില്ല. ഉന്നയിച്ച വിഷയം ബജറ്റില്‍ ഉള്ളതാണെന്നും ബജറ്റ് ചര്‍ച്ച നടക്കുന്നതിനാല്‍ പ്രമേയം അനുവദിക്കാനാവില്ലെന്നും കീഴ്വഴക്കം ചൂണ്ടിക്കാട്ടി സ്പീക്കര്‍ .ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എക്‌സൈസ് മന്ത്രിയുടെ മറുപടിക്കാണ് നോട്ടീസ് നല്‍കിയതെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭമുണ്ടാക്കാനുളള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബാക്കാര്‍ഡി എന്ന സ്വകാര്യ മദ്യ കമ്പനിക്ക് ലാഭമുണ്ടാക്കാനുളള നികുതി നിര്‍ദേശമാണെന്നും വിമര്‍ശിച്ചു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസില്‍ അഴിമതി ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നും സഭ രേഖകളില്‍ നിന്നിത് നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിന്നാലെ അഴിമതി അരോപണം സഭ രേഖകളില്‍ നിന്ന് നീക്കിവീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം റദ്ദാക്കണമെന്ന് കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. ഇല്ലാത്ത റൂള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.





