സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അസത്യ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച്‌ ഒരു യൂട്യൂബ് വ്ലോഗർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി നടി ലക്ഷ്മിപ്രിയ.വിഷയത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും തന്റെ നിലപാടും അടുത്ത ദിവസം വിശദീകരിക്കുമെന്നും താരം വ്യക്തമാക്കി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്നെക്കുറിച്ച്‌ എന്റെ വീട്ടില്‍ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ്‌ ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങള്‍ക്കുള്ള അഭിപ്രായം നിങ്ങള്‍ക്കും രേഖപ്പെടുത്താം.

ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങള്‍ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നില്‍ അല്ല ആളുള്ളത്. മുന്നില്‍ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകള്‍ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്.

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ്‌ സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർഥം ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും.

നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങള്‍ മൂടി വച്ചും ജീവനേക്കാള്‍ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്.ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ, ധർമമേവ ജയതേ.”

അതേസമയം, ലക്ഷ്മിപ്രിയയുടെ വ്യക്തിജീവിതത്തെയും പെരുമാറ്റത്തെയും സംബന്ധിച്ച്‌ ഗുരുതര ആരോപണങ്ങളാണ് ബന്ധപ്പെട്ട യൂട്യൂബർ ഉന്നയിച്ചിരിക്കുന്നത്. മദ്യപാനവും സ്വാധീനം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്ലോഗിലൂടെ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ഈ ആരോപണങ്ങളോട് ശക്തമായ വിയോജിപ്പാണ് ലക്ഷ്മിപ്രിയ പ്രകടിപ്പിച്ചിരിക്കുന്നത്. നടിയും യൂട്യൂബറും തമ്മിലുള്ള ആരോപണ-പ്രതിയാരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക