വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി.ബസ് സ്റ്റാൻഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി.

ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികള്‍ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം. എന്നാല്‍ ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതല്‍ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ടക്ടറോട് ബസ്സില്‍ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവില്‍ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്ത് കെ എസ് ആർ ടി സി ബസ്സുകളില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയില്‍ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്ന് ആരോപണം ഉയർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക