സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ സ്വകാര്യ ബസ് ഉടമയുടെ വേറിട്ട പ്രതിഷേധം.ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം വനിതകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുന്ന നാളെ മുതല്‍ ആലുവ – മാഞ്ഞാലി റൂട്ടില്‍ സർവീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ ബസില്‍ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചാണ് ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ.ഡേവിസിന്റെ വേറിട്ട പ്രതിഷേധം.
രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും സൗജന്യ യാത്ര അനുവദിക്കും. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും മധുരം നല്‍കിയും അനുമോദിക്കും.
പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനും ഭീഷണിയാകുന്നതാണ് ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ ഡേവിസ് ആരോപിച്ചു.





