ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം.ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന് കാരണമാകുന്നു.

ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങള്‍ അമിത വണ്ണത്തിന്റെ ഹോട്ട് സ്‌പോട്ടുകളായി മാറിയിട്ടുണ്ടെന്നും നേച്ചര്‍-സയന്റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യവ്യാപകമായി ജനങ്ങളില്‍ അമിതവണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂമിശാത്രപരവും ലിംഗഭേദവും അനുസരിച്ച്‌ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് പഠനം പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 5 (2019-2021) പ്രകാരം ഇന്ത്യയിലെ 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ പകുതിയിലധികം പേര്‍ക്കും (56.6%) കുടവയറുണ്ട്. 15-54 വയസ്സ് പ്രായമുള്ള പുരുഷന്മാരില്‍ പകുതിയിലധികം പേര്‍ക്കും (48.9%) കുടവയര്‍ ഉണ്ടെന്നും പഠനം പറയുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇന്ത്യക്കാരില്‍ വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ അമിതവണ്ണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാരിലെ കുടവയര്‍ സാഹചര്യത്തില്‍ ഭൂമിശാസ്ത്രപരമായ ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഡല്‍ഹി തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളില്‍ പുരുഷന്മാരിലും സ്ത്രീകളിലും കുടവയര്‍ കൂടുതലാണ്. എന്നാല്‍ മധ്യ ഇന്ത്യന്‍ മേഖലയില്‍ ഇത് വ്യത്യസ്ഥമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളുള്‍പ്പെടെ കുടവയറുള്ളവര്‍ കുറവാണെന്ന് ന്യൂഡല്‍ഹിയിലെ ഹെല്‍ത്ത് സിസ്റ്റംസ് ട്രാന്‍സ്ഫോര്‍മേഷന്‍ പ്ലാറ്റ്ഫോമിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു. എന്നാല്‍, ഇതൊരു സ്ഥിരമായ പ്രവണതയായി കണക്കാകാന്‍ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു. നഗരങ്ങള്‍ വികസിക്കുകയും ജീവിതശൈലി മാറുകയും ചെയ്യുമ്ബോള്‍, ഈ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളുടെ സാഹചര്യം രൂപം കൊണ്ടേയ്ക്കുമെന്നാണ് പഠനം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക