വി.ആര്‍. സുധീഷിനെതിരേ മീടു ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സ്മിത ശൈലേഷ്. ഇവര്‍ മീടു ആരോപണം ഉന്നയിക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടാണ് ഏറെ ചര്‍ച്ചയായേക്കാവുന്ന പോസ്റ്റ് എഴുതിയിരിക്കുന്നത്. നേരത്തേ, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായി രംഗത്തുവന്നയാളാണ് ഷഹനാസ്.

എഴുത്തുകാന്‍ വി.ആര്‍. സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതോടെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്. ഇതേ കേസിലാണ് ഷഹനാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയായ സ്മിത ശൈലേഷ് രംഗത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തില്‍ മിനിമം സത്യസന്ധത പുലര്‍ത്താത്ത മനുഷ്യരോട് വിയോജിപ്പ് ആണ്.വി. ആര്‍ സുധീഷ് മാഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ചതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷഹനാസ് സുധീഷ് മാഷിന് അയച്ച മെസ്സേജ് ആണ്.. മറ്റൊരു ഫോട്ടോ മാഷുടെ വീട്ടില്‍ വെച്ച്‌ നടന്ന ഇവരുടെ പിറന്നാള്‍ ആഘോഷത്തിന്റെയും. മാഷ് അവരുമായുള്ള സകല സൗഹൃദവും അവസാനിപ്പിച്ചു കൊണ്ട് ഈ ചാറ്റിന്റെ അവസാനം അവരെ ബ്ലോക്ക് ചെയ്തതായി കാണുന്നുണ്ട്. അത് വരെയും മാഷില്‍ നിന്നും അവര്‍ക്ക് യാതൊരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് അവള്‍ തന്നെ ചാറ്റില്‍ പറയുന്നുണ്ട്. പിന്നെപ്പോഴായിരിക്കും മാഷ് അവരോട് അപമാര്യാദയായി പെരുമാറിയത് എന്ന് ന്യായമായും സംശയം തോന്നിയിരുന്നു.

എത്ര പരസ്പരവിരുദ്ധമായാണ് ഇവര്‍ ഓരോ സമയത്തും, ഓരോ കാര്യത്തിലും പ്രതികരിക്കുന്നത്.. എന്ന് പല വിഷയത്തിലും തോന്നിയിട്ടുണ്ട്..ഈ പരസ്പര വിരുദ്ധതയുടെ ഉദാഹരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു..വ്യാജ പരാതികള്‍ യഥാര്‍ത്ഥ പരാതികളുടെ കൂടി ക്രെഡിബിലിറ്റിയെ തകര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് കൊണ്ട് പബ്ലിക് വിസിബിലിറ്റിക്ക് വേണ്ടി ആരെങ്കിലും കാണിക്കുന്ന ഒരു സര്‍ക്കസിനൊപ്പവും പറഞ്ഞത് ഒരു സ്ത്രീയാണല്ലോ എന്നത് കൊണ്ട് മാത്രം പക്ഷം പിടിക്കേണ്ടതില്ല എന്ന തരത്തിലാണ് എന്റെ നീതിബോധം പ്രവര്‍ത്തിക്കുന്നത്.

മാഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണത്തില്‍ അവതാരിക എഴുതി കൊടുക്കുന്ന പെണ്‍കുട്ടികളെ മാഷ് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുമെന്നും.. അത്തരത്തില്‍ പെണ്‍കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യാറുണ്ടെന്നും എഴുതിയിരുന്നു.. എന്റെ ആദ്യ പുസ്തകത്തിന്റെ അവതാരിക സുധീഷ് മാഷ് എഴുതിയതാണ്.. എന്റെ സ്വന്തം അനുഭവത്തില്‍ മാഷെന്നെ കുഞ്ഞു എന്ന് വിളിക്കുന്ന.. എന്റെ ദത്ത് പുത്രിയാണെന്നു പറയാറുള്ള.. കാണുമ്പോള്‍ സ്‌നേഹത്തോടെ ഇടപഴകുന്ന വ്യക്തിയാണ്.. മാഷിന് ആരോടെങ്കിലും പ്രേമമുണ്ടോ, ഉണ്ടായിരുന്നോ.. മാഷ് വിശുദ്ധനാണോ, എന്നൊന്നും എനിക്കറിയില്ല.. എന്റെ സ്വന്തം അനുഭവത്തില്‍ ഞാന്‍ ഫോണില്‍ വിളിച്ച്‌ അവതാരിക എഴുതി തരാമോ എന്ന് ചോദിക്കുകയും മാഷത് എഴുതി അയച്ചു തരികയുമായിരുന്നു..

ഞാന്‍ മാഷേ ആദ്യമായി കണ്ടത് എന്റെ പുസ്തകപ്രകാശനത്തിനാണ്.. ഒരീസം കൂട്ടുകാരെയൊക്കെ കൂട്ടി വീട്ടില്‍ വരൂ എന്നാണ് എന്നോട് പറഞ്ഞത്..ഞങ്ങള്‍ കൂട്ടുകാരൊക്കെ കൂടി മാഷുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു വന്നിട്ടുമുണ്ട്… ഏറ്റവും സ്‌നേഹത്തോടെയും, നിറഞ്ഞ വാത്സല്യത്തോടെയും മാത്രമാണ് മാഷ് എന്നോട് ഇടപഴകിയിട്ടുള്ളത്.മി ടൂ ആരോപണം ഉന്നയിച്ച ഷഹനാസ് പോസ്റ്റില്‍ സൂചിപ്പിക്കുന്ന അതേ സെര്‍വെന്റ് ആണ് ഇന്നും അവിടുത്തെ പാചകം ചെയ്യുന്നത്.. ഷഹനാസിന് മാഷുടെ അടുത്തുന്നു മോശം അനുഭവമുണ്ടായിട്ടില്ല.. നിരവധി സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടും മാഷ് അവരോട് മോശമായി പെരുമാറിയിട്ടില്ലെന്നു മാഷുമായുള്ള പിണക്കത്തിന്റെ ആദ്യനാളുകളില്‍ മാഷോട് തന്നെ പറഞ്ഞ ഇവര്‍, മീറ്റൂ പോസ്റ്റില്‍ പോലും മാഷില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നു പറഞ്ഞ ഇവര്‍ തൊട്ടടുത്ത ദിവസം ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ മാഷ് തന്നോട് അപമര്യാദയായി പെരുമാറി എന്ന് പറയുന്നത് കണ്ടു..

മാഷ് ഏതെങ്കിലും പെണ്‍കുട്ടികളോട് അപമാര്യാദയായി പെരുമാറിയിട്ടുണ്ടോ.. ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.. മാഷിന് പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്നറിയാം… അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ് എന്നാണ് കരുതുന്നത്.. ഏതെങ്കിലും പ്രണയിനികള്‍ക്ക് മാഷില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ടോ എന്നറിയില്ല..അത്തരത്തില്‍ ആരെങ്കിലും ഇത് വരേ എന്തെങ്കിലും പരാതിയുമായി വന്നത് എനിക്കറിയില്ല.. ഉണ്ടെങ്കില്‍ ആ പരാതി നീതി പൂര്‍വ്വമെങ്കില്‍ അവര്‍ക്കൊപ്പം തന്നെ നില കൊള്ളും. ഷഹനാസിന് മാഷില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് അവര്‍ തന്നെ സാക്ഷ്യപെടുത്തുന്ന സ്‌ക്രീന്‍ ഷോട്ട് ഒരു നുണയുടെ സാക്ഷ്യപത്രമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മി ടൂ അധികാരം അടിച്ചേല്‍പ്പിക്കുന്ന ചൂഷണം ഏറ്റുവാങ്ങി നിശബ്ദരായിരുന്ന.. ശബ്ദിക്കാന്‍ ശേഷിയില്ലാതിരുന്ന സ്ത്രീകള്‍ക്ക് വേണ്ടി.. അവര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍, അവരുടെ ശബ്ദമാകാന്‍ തുടങ്ങി വെച്ച ശക്തമായ മൂവ്‌മെന്റ് ആണ്.. അത് തമ്മില്‍ പിണങ്ങുമ്പോള്‍ ആര്‍ക്കെതിരെയും, എന്തെങ്കിലുമൊക്കെ നുണക്കഥകളുണ്ടാക്കി പ്രസാധകരും, എഴുത്തുകാരും തമ്മില്‍ പുസ്തകങ്ങളെ ചൊല്ലിയുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ബദലായി വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കേണ്ട ഒന്നല്ല.. എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. നുണകള്‍ക്ക് നില്‍പ്പുണ്ടാകില്ല.. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍.

മറ്റെയാള്‍ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിച്ചാല്‍… അവര്‍ക്കുണ്ടാകുന്ന സോഷ്യല്‍ ഡാമേജിന് മറുപടി പറയാന്‍ ബാധ്യസ്ഥരാകും.. അപകീര്‍ത്തിപ്പെടുത്തല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ ഇടയുള്ള കുറ്റ കൃത്യമാണ്.. സത്യസന്ധമാല്ലാത്ത മി ടൂ പരാതികളുടെ ബാഹുല്യം മൂലമാണ്… യഥാര്‍ത്ഥ പരാതികളെ പോലും കോടതി സംശയ ദൃഷ്ടിയോടെ നോക്കുന്ന സാഹചര്യം ഉണ്ടാകുന്നത്.. വ്യാജപീഡന പരാതികള്‍ യഥാര്‍ത്ഥ അതിജീവിതകള്‍ക്കുള്ള നീതി പോലും റദ്ദ് ചെയ്തു കളയും എന്നതാണ് വസ്തുത. മാഷേ കുറിച്ച്‌ പരാതി വന്ന സാഹചര്യത്തില്‍ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ചു പോസ്റ്റ് ഇട്ടിട്ടില്ല…ഞാനറിയുന്ന മാഷിനെ മാത്രമേ എനിക്കറിയൂ.. അത് തന്നെയാണോ ഒരാളുടെ യഥാര്‍ത്ഥ സ്വത്വം എന്ന് നമുക്കറിയില്ലല്ലോ എന്ന തോന്നല്‍ കൊണ്ട് കൂടിയായിരുന്നു അത്.. മറ്റാരെങ്കിലും ഒറിജിനല്‍ പരാതിക്കാരുണ്ടോ എന്നും ഉറപ്പില്ലായിരുന്നു.

ഇതിപ്പോള്‍ പരാതിക്കരിക്കെതിരെ പരാതിക്കാരി കോടതിയില്‍ ഹാജരാകാത്തതിനെതിരേ ജാമ്യമില്ലാ വാറണ്ട് കൂടി വന്ന സാഹചര്യത്തില്‍ എനിക്കറിയുന്ന സത്യം പറയണം എന്ന് തോന്നി… മി ടൂ പരാതികള്‍ക്കും, പരാതികളുമായി രംഗത്തെത്തുന്നവര്‍ക്കും ഒരു മിനിമം ക്രെഡിബിലിറ്റി ഉണ്ടാകേണ്ടതുണ്ട്. സുധീഷ് മാഷിന് വിശുദ്ധ പദവി നല്‍കാനല്ല പരാതികളിലെ ഇരട്ടതാപ്പുകളെയും.. ക്രെഡിബിലിറ്റി ഇല്ലായ്മയെയും ചൂണ്ടി കാട്ടനാണ് ഈ പോസ്റ്റിട്ടത്. എല്ലാ വ്യാജങ്ങളെയും പിന്തുണക്കാന്‍ ബാധ്യതയില്ലാത്ത തരം ഫെമിനിസമേ നിലവില്‍ എന്റെയുള്ളില്‍ പ്രവര്‍ത്തിക്കുന്നുള്ളു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക