വ്യാജ മരുന്നുകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, അല്ലെങ്കില്‍ അവ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ലേ? ഇനി ടെൻഷൻ വേണ്ട. മൊബൈലില്‍ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മരുന്ന് വ്യാജനാണോ അല്ലയോ എന്ന് എളുപ്പത്തില്‍ അറിയാം. ഇതിന് കുറച്ച്‌ സെക്കൻഡുകള്‍ മാത്രം മതി.ഇന്ത്യയില്‍ വ്യാജ മരുന്നുകള്‍ വലിയ ഭീഷണിയാണ്. പുറമേ ഒറിജിനല്‍ പോലെ തോന്നുമെങ്കിലും വ്യാജനായിരിക്കും. ഇത് തടയാനാണ് സർക്കാർ മരുന്നുകളില്‍ ക്യുആർ കോഡ് സംവിധാനം തുടങ്ങിയത്.

ഇന്നത്തെ സ്മാർട്ട്ഫോണുകളില്‍ ക്യുആർ കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യമുണ്ട്. മരുന്ന് പാക്കറ്റിലെ കോഡ് സ്കാൻ ചെയ്യുമ്ബോള്‍ ബാച്ച്‌ നമ്ബർ, എക്സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങള്‍ ഫോണില്‍ വരും. പാക്കറ്റിലെ വിവരങ്ങളുമായി ഇത് ഒത്തുനോക്കാം. വിവരങ്ങള്‍ ലഭ്യമല്ലെങ്കിലോ വ്യത്യാസമുണ്ടെങ്കിലോ മരുന്ന് വ്യാജനാകാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്യുആർ കോഡ് പരിശോധിക്കുന്നത് എങ്ങനെ?

  • ആദ്യം മരുന്നിന്റെ പാക്കറ്റ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • പാക്കറ്റിന് പുറത്തോ അകത്തോ ക്യുആർ കോഡ് ഉണ്ടാകും.
  • മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ ക്യുആർ കോഡ് സ്കാൻ ചെയ്യുക.
  • സ്ക്രീനില്‍ വരുന്ന വിവരങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
  • ഈ വിവരങ്ങള്‍ പാക്കറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കുക.
  • എല്ലാം ശരിയാണെങ്കില്‍, മരുന്ന് സുരക്ഷിതമാണ്. അല്ലെങ്കില്‍, ഉടൻ തന്നെ പരാതിപ്പെടുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക