കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തില്‍.രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറില്‍ യുവതിയുമായി അശ്ലീല പ്രവർത്തികളില്‍ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസില്‍ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉള്‍പ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറില്‍ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോണ്‍ഫറൻസിലൂടെ പോലീസ് വകുപ്പില്‍ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യല്‍ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം.

കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ വളർത്തുമകള്‍ റന്യ റാവു സ്വർണ കടത്തില്‍ അറസ്റ്റിലായത്. ബംഗുളൂരു കെംപഗൗഡ വിമാനത്താവളത്തില് വച്ച്‌ 14.8 കിലോ സ്വര്ണമാണ് റന്യയില്‍ നിന്ന് പിടിച്ചെടുത്തത്.

ദുബായില് നിന്നാണ് സ്വർണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക