ബസില്‍ വെച്ച്‌ ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിനെതിരെ വിവാദ കുറിപ്പ് പങ്ക് വച്ച്‌ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍.ദീപക് ആത്മഹത്യ ചെയ്തത് നന്നായിയെന്നും കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ എന്നുമാണ് ശ്രീലക്ഷ്മി കുറിച്ചത്. നന്നായി… കുറേക്കാലമായിട്ട് പീഡിപ്പിക്കപെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത്. ഇനി തിരിച്ച്‌ ആകട്ടെ. ഈ മരണത്തിലൂടെയെങ്കിലും ബസില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി കിട്ടട്ടെ.

ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങള്‍ക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലില്‍ പകർത്തുന്നത് നിർത്താതെ ഇരിക്കുക.ഇനി എങ്കിലും ബസില്‍ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകള്‍ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം… സന്തോഷം എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്. പ്രതിഷേധം ശക്തമായപ്പോള്‍ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പോസ്റ്റുമായി ശ്രീലക്ഷ്മി എത്തി. നമ്മുടെ നാടിന്റെ ഒരു ഗതികേട് നോക്കണം. ലൈംഗിക അതിക്രമങ്ങള്‍ക്ക്… അത് നേരിടുന്ന ആളുകള്‍ ആ സമയത്ത് തെളിവും ഉണ്ടാക്കി വെക്കണം. അല്ലെങ്കില്‍ കിടന്ന് കൊടുത്തു എഞ്ചോയ് ചെയ്തില്ലേ എന്നൊക്കെ ഉള്ള കമന്റുള്‍ നേരിടേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയാള്‍ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങള്‍ക്ക് ഉള്ളത്?. എനിക്ക് ആ വീഡിയോ കണ്ട മാത്രയില്‍ തന്നെ മനസിലായി അയാള്‍ വൃത്തികെട്ടവനാണെന്ന്. ഇല്ലെങ്കില്‍ ഒരിക്കലും അവളുടെ ശരീരത്ത് സ്പർശിക്കില്ലായിരുന്നു. ഇത് കറക്‌ട് അവളുടെ ബ്രെസ്റ്റില്‍ തന്നെയാണ് അയാള്‍ മുതുക് ഇട്ട് സ്പർശിക്കുന്നത്. പ്രതികരിക്കുന്ന പെണ്‍കുട്ടികളെ കേസ് കൊടുത്ത് ഒതുക്കാൻ നോക്കുന്നത് ഇനി പെണ്‍കുട്ടികള്‍ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ്. എങ്കില്‍ മാത്രമേ ഇവന്മാർക്ക് ഇതുപോലെ അതിക്രമം ചെയ്യാൻ കഴിയൂ. അതുകൊണ്ട് ഒരിക്കലും ആ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക