സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തില്‍ വൻ വർധനവുമായി സർക്കാർ ഉത്തരവ്.സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍ സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികള്‍ക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കില്‍ഡ് വിഭാഗത്തില്‍ ജോലിനോക്കിയിരുന്നവർക്ക് നിലവില്‍ ലഭിക്കുന്ന കൂലി 152 രൂപയാണ്. പുതുക്കിയ വേതന വ്യവസ്ഥ പ്രകാരം ഇവർക്ക് 620 രൂപ ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെമി സ്കില്‍ഡ് വിഭാഗത്തില്‍ ജോലി നോക്കുന്നവർക്ക് ലഭിച്ചിരുന്ന തുക 127 രൂപയാണ്. ഇത് 560 രൂപയായി ഉയർത്താനാണ് സർക്കാർ തീരുമാനം. അണ്‍ സ്കില്‍ഡ് ജോലികള്‍ ചെയ്യുന്നവർക്ക് 63 രൂപ ലഭിച്ചിരുന്നത് പുതുക്കിയ നിരക്ക് പ്രകാരം 530 രൂപ ലഭിക്കും.സംസ്ഥാനത്തെ നാല് സെൻട്രല്‍ ജയിലുകളിലായി 3,000ല്‍ അധികം തടവുകാർക്ക് പുതിയ ഉത്തരവിലൂടെ ആനുകൂല്യം ലഭിക്കും. 2018ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി വർധിപ്പിച്ചത്.

കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ തടവുകാർക്ക് ലഭിക്കുന്ന വേതനം വളരെ കുറവാണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ജയില്‍ അന്തേവാസികളുടെ വേതന വർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടി കൂടിയാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക