ഉപഭോക്താക്കളുടെ മനം കീഴടക്കാൻ പുത്തൻലുക്കില്‍ ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. ഇന്റീരിയർ എക്സ്റ്റീരിയർ മാറ്റങ്ങളോടൊപ്പം പഞ്ച് ഇ.വിക്ക് സമാനമായ ഫീച്ചറുകളും ഡിസൈൻ സവിശേഷതളുമായിട്ടാണ് പുതിയ മോഡലെത്തുന്നത്.ടർബോ പെട്രോള്‍ എഞ്ചിൻ മോഡലിലെ ഫീച്ചറുകളോടെ മൈക്രോ എക്സ്.യു.വി സെഗ്‌മെന്റിലെ ഏറ്റവും മികച്ച മോഡലാണിത്. പഞ്ച് ഇ.വിക്ക് സമാനമായ എല്‍.ഇ.ഡി ഡി.ആർ.എല്ലുകളും രൂപമാറ്റം വരുത്തിയ ഗ്രില്ലും പഞ്ച് ഫേസ്‌ലിഫ്റ്റിന് പുത്തൻ ലുക്ക് തന്നെ നല്‍കുന്നു. ബമ്ബറിന്റെ രൂപകല്പനയും പുതിയ അലോയ് വീലുകളും ഫേസ്‌ലിഫ്റ്റിന്റെ പ്രത്യേകതയാണ്.
10.25 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ളസ്റ്ററും പുതിയ സ്റ്റിയറിംഗ് വീലും അധിക അനുഭവമാണ്. ടോപ്പ് വേരിയന്റിലെ ടച്ച് ആൻഡ് ടോഗിള്‍ ക്ളൈമറ്റ് കണ്‍ട്രോള്‍ പാനല്‍ ഗംഭീരമാണ്. 1.2 ലിറ്റർ ത്രീ സിലിണ്ട്ർ നാച്ചുറലി ആസ്‌പയേർഡ് പെട്രോള്‍, സി.എൻ.ജി എഞ്ചിൻ ഓപ്ഷനുകള്‍ തുടരുന്നതോടൊപ്പം നെക്‌സണിലെ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോള്‍ എഞ്ചിനും പുതിയ പഞ്ചിനുണ്ട്. മാനുവല്‍, എ.എം.ടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളും പഞ്ചിലുണ്ടാകും. പഞ്ച് പെട്രോള്‍ വേരിയന്റിന് 21 കിലോമീറ്ററും സി.എൻ.ജി വേരിയന്റിന് 27 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. പുതിയ പഞ്ചിലെ കൂടുതല്‍ ഫീച്ചറുകള്‍ യുവാക്കളെ ആകർഷിക്കുമെന്ന് കമ്ബനി പറയുന്നു.
വില
5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ്
പഞ്ചിന്റെ എക്സ്‌ഷോറൂം വില.
- സുരക്ഷയില്‍ മുൻ നിരയില
- ഗ്ളോബല്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്
- 360 ഡിഗ്രി ക്യാമറ
- ആറ് എയർബാഗുകള്‍ സ്റ്റാൻഡേർഡായി നല്‍കും
- ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സുരക്ഷ വർദ്ധിപ്പിക്കുന്നു
കളറുകള്‍
യാന്റാഫിക്, കാരമല്‍, ബംഗാള്‍ റൂഷ്, ഡേറ്റോണ ഗ്രേ, കൂർഗ് ക്ളൗഡ്സ്, പ്രിസ്റ്റൈൻ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.





