തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളത്തില്‍ ആറ് ജില്ലകളില്‍ വ്യാഴാഴ്ച പ്രാദേശിക അവധി. സംസ്ഥാനത്തെ 6 ജില്ലകള്‍ക്കാണ് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
തമിഴ്നാടും പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പത്ത് മുതല്‍ 16 വരെ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു.
ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നല്‍കുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നാണ് പൊങ്കല്‍ അവധി കഴിഞ്ഞ് തമിഴ്നാട്ടിലെ സ്കൂളുകള്‍ തുറക്കുക.





