മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ സുല്‍ത്താൻബത്തേരിയില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റിനടുത്ത് നടത്തിയ പരിശോധനയില്‍ 3.61 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.കോഴിക്കോട് കോട്ടൂർ ബ്രാലിയില്‍ വീട്ടില്‍ പി. സാജിദ് (39), ബാലുശ്ശേരി കുനിയില്‍ വീട്ടില്‍ ശ്രാവണ്‍ രാജ് (34) എന്നിവരാണ് പിടിയിലായത്.
വില്‍പ്പനക്കും ഉപയോഗത്തിനുമായി ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍. 10 ബി.എഫ്. 6435 നമ്ബർ ഇന്നോവ വാഹനത്തില്‍ കടത്താൻ ശ്രമിക്കവെയാണ് മയക്കുമരുന്ന് പിടികൂടിയത്.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എസ്.ഐ കെ.എം. സന്തോഷ് മോൻ, എ.എസ്.ഐ അബ്ദുള്‍ ഖഫൂർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രജീഷ്, മോഹൻദാസ്, സിവില്‍ പൊലീസ് ഓഫീസർമാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫല്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.





