ഭീകരവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂവാറ്റുപുഴ സ്വദേശി സെയ്യദ് മുഹമ്മദ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.ഭീകരവിരുദ്ധ സേന ഇയാള്‍ക്കെതിരെ കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ നോട്ടീസ് പുറത്തിറങ്ങുന്നതിന് മുമ്ബ് തന്നെ ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ വിവരം ശ്രദ്ധയില്‍പ്പെട്ട എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചത്. തുടർന്ന് എ.ടി.എസ് സംഘം വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക