ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച്‌ കുടുംബം.അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച്‌ അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും മൂന്നാം തീയതി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. മുംബയില്‍ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും പ്രവേശനം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐപിഎല്‍ മുംബയ് ഇന്ത്യൻസില്‍ നിന്ന് ലക്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് അർജുൻ മാറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്‌ക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. മുംബയിലെ അറിയപ്പെടുന്ന വ്യവസായി രവി ഘായിയുടെ ചെറുമകളാണ് അർജുന്റെ പ്രതിശ്രുത വധു സാനിയ ചന്ദോക്ക്. ഇന്റർകോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. എന്നാല്‍ പൊതുവേദികളില്‍ അത്ര സുപരിചിതയല്ല സാനിയ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക