ഏത് ലോകോത്തര ഉല്‍പ്പന്നമായാലും ഒറിജിനലിനെ വെല്ലുന്ന ‘കോപ്പി’ നിര്‍മിക്കാന്‍ വിദഗ്ധരാണ് ചൈനക്കാര്‍.ആഗോള ബ്രാന്‍ഡുകള്‍ നിര്‍മിച്ച ജനപ്രിയ മോഡലുകളെ പകര്‍ത്തി ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മിച്ച നിരവധി കോപ്പി കാറുകളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലംബോര്‍ഗിനിയെ അനുകരിച്ച്‌ സ്പോര്‍ട്സ് കാറുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച്‌ അമ്ബേ പരാജയപ്പെട്ട ഒരു കമ്ബനിയുണ്ട് ചൈനയില്‍. ഒരു കാര്‍ വില്‍ക്കുമ്ബോള്‍ ഏകദേശം 12 കോടി രൂപയോളം (1.4 മില്യണ്‍ ഡോളര്‍) നഷ്ടമാണ് കമ്ബനിക്ക് നേരിട്ടത്. ആ കാര്‍ കമ്ബനിയെ കുറിച്ച്‌ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് വായിക്കാം.

ഏതാനും വര്‍ഷങ്ങള്‍ മുമ്ബ് ചൈനയില്‍ അഞ്ഞൂറോളം ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്ബനികളെങ്കിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആഗോള വിപണി പിടിച്ചടക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നല്‍കിയ വന്‍തോതിലുള്ള സബ്‌സിഡികളാണ് ഈ കമ്ബനികള്‍ക്ക് ആവേശമായത്. എന്നാല്‍ വാഹന പ്രേമികളുടെ ഉള്ളുലയ്ക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ നമ്മുടെ അയല്‍ രാജ്യത്ത് നിന്ന് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉല്‍പ്പാദിപ്പിച്ച വാഹനങ്ങള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നതോടെ ആയിരക്കണക്കിന് കാറുകള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നശിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ചൈനയില്‍ കാണാന്‍ കഴിയുന്നതെന്ന് കാര്‍ബ്ലോഗ് ഇന്ത്യ പങ്കുവെച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന ഒബ്‌സര്‍വര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 നവംബര്‍ വരെ 400-ലധികം കാര്‍ കമ്ബനികളാണ് വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത്.

2019-ല്‍ സജീവമായിരുന്ന 486 കമ്ബനികളില്‍ വെറും 40 എണ്ണം മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായവും ഇന്‍സെന്റീവുകളും മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ കമ്ബനികളാണ് കളംവിട്ടവരില്‍ ഭൂരിഭാഗവും. വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാന്‍ ഇവയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. അത്തരത്തില്‍ ഒരു കമ്ബനിയാണ് ചിയാന്റു മോട്ടോര്‍സ്. കമ്ബനിയുടെ പതനം വാഹനലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

2015-ല്‍ 3 ബില്യണ്‍ യുവാന്‍ (ഏകദേശം 4,000 കോടി രൂപയുടെ) നിക്ഷേപത്തോടെയാണ് ഈ കമ്ബനി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ വെറും 179 കാറുകള്‍ മാത്രമാണ് കമ്ബനിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. ചിയാന്റു കാറുകള്‍ പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം ബ്രാന്‍ഡ് മൂല്യമായിരുന്നു. മാത്രമല്ല കിടമത്സരം നടക്കുന്ന വിപണിയില്‍ ഈ കമ്ബനിയുടെ കാറുകള്‍ അമിത വിലയില്‍ വിപണനം ചെയ്യുക കൂടി ചെയ്തതോടെയാണ് ഉപഭോക്താക്കള്‍ തിരിഞ്ഞുനോക്കാതിരുന്നത്.

ചിയാന്റു പുറത്തിറക്കിയ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ കാറായ K50 ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഏകദേശം 6,80,000 യുവാനായിരുന്നു ഇതിന്റെ വിപണി വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്ബോള്‍ ഏകദേശം 87,56,067.60 രൂപ വില വരും. മുഴുവനായും അലുമിനിയം ഉപയോഗിച്ച്‌ നിര്‍മ്മിച്ച ബോഡിയും കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളും ഈ കാറിന്റെ പ്രത്യേകതയായിരുന്നു. ലംബോര്‍ഗിനിയോട് സാമ്യമുള്ള ഡിസൈനായിട്ടും വിപണിയില്‍ ചലനമുണ്ടാക്കാന്‍ ഈ മോഡലിന് സാധിച്ചില്ല.

കാറുകള്‍ വിറ്റുപോകാതെ വന്നതോടെ 2025 ജനുവരിയില്‍ ചിയാന്റു മോട്ടോര്‍സ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. ചൈനീസ് ആഡംബര വാഹന വിപണി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട കമ്ബനി മതിയായ മാര്‍ക്കറ്റ് സ്റ്റഡി നടത്താതെയാണ് കോടികള്‍ കണ്ണുംപൂട്ടി ഇറക്കിയത്. ആഭ്യന്തര വിപണിയില്‍ കിതച്ചാലും ചില കമ്ബനികള്‍ക്ക് കയറ്റുമതി വിപണി കച്ചിത്തുരുമ്ബായി മാറാറുണ്ട്. എന്നാല്‍ ഇവിടെ ഇവി നിര്‍മാതാക്കളുടെ കാര്യത്തില്‍ അതുമുണ്ടായില്ല.

അമേരിക്കയും യൂറോപ്പും ചൈനീസ് ഇവികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കമ്ബനിയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി. ചൈനീസ് കമ്ബനികള്‍ നല്‍കുന്ന വില്‍പ്പന കണക്കുകള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്നതാണെന്ന് ആഗോള തലത്തില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികള്‍ ദുരുപയോഗം ചെയ്ത് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് പല കമ്ബനികളെയും തകര്‍ച്ചയിലെത്തിച്ചത്. നിലവില്‍ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) പോലുള്ള ചുരുക്കം ചില കമ്ബനികള്‍ മാത്രമാണ് ചൈനയില്‍ ആധിപത്യം തുടരുന്നത്.

വരും വര്‍ഷങ്ങളില്‍ ചൈനയിലെ ഇവി കമ്ബനികളുടെ എണ്ണം പത്തോ പതിനഞ്ചോ ആയി ചുരുങ്ങാനാണ് സാധ്യത. ഡിമാന്‍ഡ് കുറഞ്ഞതും ഉല്‍പ്പാദന ചിലവ് വര്‍ദ്ധിച്ചതും ചെറുകിട നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കി. ഇലക്‌ട്രിക് വാഹന വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വഴി മാത്രം വളര്‍ച്ചയുണ്ടാകില്ല എന്നതിന്റെ വലിയ ഉദാഹരണമായി ഈ ചൈനീസ് കമ്ബനിയുടെ പതനം ചരിത്രത്തില്‍ രേഖപ്പെടുത്തും. ചൈനയില്‍ നിന്നുള്ള ഈ ഒരു സംഭവത്തില്‍ നിങ്ങളുടെ ചിന്തകള്‍ എന്തൊക്കെയാണെന്ന് കമന്റ് ബോക്സിലൂടെ പങ്കുവെക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക