പ്രമുഖ നടൻ ജഗന്നാഥ വർമ്മയുടെ മകനും നടനുമായ മനു വർമ്മയും ഭാര്യയും നടിയുമായ സിന്ധുവും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തി.ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, ഒരുമിച്ച്‌ ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനു വർമ്മ മൂവി വേള്‍ഡ് മീഡിയയുമായി നടത്തിയ അഭിമുഖത്തില്‍ അറിയിച്ചു.

ഒടുവില്‍ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്ബോള്‍ ബന്ധം വേർപെടുത്തുന്നതാണ് നല്ലതെന്നും, വേർപിരിഞ്ഞ ശേഷവും സൗഹൃദം നിലനിർത്തുന്നത് അഭികാമ്യമാണെന്നും മനു വർമ്മ അഭിപ്രായപ്പെട്ടു. “ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യല്‍ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്,” അദ്ദേഹം പറഞ്ഞു. പ്രണയിച്ച്‌ വിവാഹിതരായതാണെങ്കിലും, പരസ്പരം പറ്റില്ലെന്ന് തോന്നിയാല്‍ പിരിയണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ദേഹത്തിന്റെ വാക്കുകള്‍…

“ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യല്‍ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചും സ്നേഹിച്ചും ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കാള്‍ പ്രണയിച്ച എത്രയോ ആള്‍ക്കാർ പിരിയുന്നു. എനിക്ക് പരിചയമുള്ളവർ തന്നെയുണ്ട്. ഓള്‍ ഇൻ ദ ഗെയിം. അത്രയെ ഉള്ളൂ”, എന്ന് മനു വർമ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇപ്പോള്‍ പിന്നെ ഡിവോഴ്സ് എന്നത് ഒരു ഫാഷനായല്ലോ. ചെല്ലുമ്ബോഴേ അറിയുള്ളൂ ഫാമിലി കോർട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട്. ഒരു ദിവസം ആയിരക്കണക്കിന് കേസാണ് വരുന്നത്. ചില സമയത്ത് ജ‍ഡ്ജ് തലവേദന എടുത്തിരിക്കുന്നത് കാണാം. വേർപിരിഞ്ഞവർ ഒരിക്കലും പരസ്പരം നല്ലത് പറയില്ലല്ലോ. കോടതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുകയാണ്. അങ്ങോട്ടേക്ക് പോകാനും ഒരു മടിയാണ്”, എന്നും അദ്ദേഹം പറയുന്നുണ്ട്.

പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. കാലഘട്ടം മാറുമ്ബോള്‍ ഓരോരുത്തരുടെയും മനസ്ഥിതിയും കാര്യങ്ങളുമൊക്കെ മാറുകയല്ലേ. ഇത് സംഭവിക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. പരസ്പരം മനസില്‍ പെരുത്തമില്ലാതെ വരുമ്ബോള്‍ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച്‌ താമസിക്കേണ്ടതില്ല. പറ്റില്ല എന്ന് തോന്നിയാല്‍ പിരിയുക.

വിദേശത്തൊക്കെ അങ്ങനെയാണ്. പക്ഷേ അങ്ങോട്ടൊക്കെ വിവാഹമോചനം നേടിയാലും പരസ്പര സൗഹൃദം ഉണ്ടാകും. അതിവിടെ ഇല്ല. അങ്ങനെ വന്നാല്‍ ഇവിടെ ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് എന്താണ് കുഴപ്പം”, എന്നും മനു വർമ കൂട്ടിച്ചേർത്തു. സിന്ധു- മനു വർമ ദമ്ബതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തയാള്‍ അമേരിക്കയില്‍ എൻജിനീയറാണ്. രണ്ടാമത്തെയാള്‍ ബാംഗ്ലൂരും. സുഖമില്ലാത്ത മകളാണ് ഏറ്റവും ഇളയ കുട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക