സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളില്‍ ഇടം പിടിക്കുന്നു.തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്ബൻ സിനിമകളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നത്.

ഈ സാഹചര്യത്തില്‍, ‘AA22 X A6’യുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശങ്ങള്‍ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകള്‍. ഏകദേശം 600 കോടി രൂപയ്ക്കാണ് കരാർ ചർച്ചകള്‍ നടക്കുന്നതെന്ന സൂചനയുണ്ട്. ചർച്ചകള്‍ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കില്‍, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളില്‍ ഒന്നായിരിക്കും ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രിലിലാണ് അല്ലു അർജുൻ-അറ്റ്‌ലി കൂട്ടുകെട്ടിലെ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തല്‍. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂള്‍’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ മെഗാ പ്രോജക്ടിലേക്ക് കടക്കുന്നത്.

ദീപിക പദുകോണ്‍, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാള്‍ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്‌സ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 2026-ന്റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2027ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നുമാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക