മൂവാറ്റുപുഴയില്‍ 2.8 ഗ്രാം എം.ഡി.എം.എയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി.ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ എക്സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്.

ആവശ്യക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ശീതള പാനീയങ്ങള്‍ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയില്‍ രാസ ലഹരി ഒളിപ്പിക്കും. അതിന് ശേഷമിത് പൊതു സ്ഥലത്ത് ഇടുകയും ഉടനെ പണം നല്‍കിയവർക്ക് ചിത്രം കൈമാറുകയും ചെയ്യും. ഇതായിരുന്നു ബാവയുടെ കച്ചവട രീതിയെന്ന് എക്സൈസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നിർദേശാനുസരണം മുൻപ് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുളളവരെ നരീക്ഷിച്ച്‌ വന്നപ്പോഴാണ് ബാവയെ നീക്കങ്ങളും ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണ സംഘത്തില്‍ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടറോടൊപ്പം സിവില്‍ ഓഫീസർമാരായ പി. ആർ. അനുരാജ്, പി.ബി. മാഹിൻ, പി.എൻ. അനിത, കെ. എ. നൗഷാദ്, രഞ്ജിത് രാജൻ, സിവില്‍ എക്സൈസ് ഓഫീസ് ഡ്രൈവർ ബിജു പോള്‍ എന്നിവരുമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക