2025 എന്നത് ഓട്ടോമൊബൈല്‍ വിപണിക്ക് വളരെ അധികം ഉണർവ്വ് നല്‍കിയൊരു വർഷം കൂടിയാണ്. വാഹന വിപണിയുടെ വില്‍പ്പനയുടെ 55% ഉം പാസഞ്ചർ വാഹനങ്ങളാണ് ഇത്തവണ കയ്യടിക്കിയിരിക്കുന്നത്.സെഗ്മെൻ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സെഡാനാണ് വിലസുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനം എസ്‌യുവികള്‍ അല്ലെന്ന് അടിവരയിടുകയാണ് മാരുതിയുടെ ഒരു വാഹനം.
എസ്‌യുവി സെഗ്മെൻ്റ്
എസ്‌യുവി വിഭാഗത്തില്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ പോലുള്ള വാഹനങ്ങള്‍ എപ്പോഴും വില്‍പ്പനയില്‍ മുൻപന്തിയിലാണെങ്കിലും മാരുതി ഡിസയറിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ആളുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. 2025 ല്‍ ഇതുവരെ ഏകദേശം 1.87 ലക്ഷം ക്രെറ്റയാണ് വിറ്റത്. ഏകദേശം 1.81 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ നെക്‌സോണ്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
വാഗണ്‍ആർ
ടോപ്പ് 5 പട്ടികയില്‍ നാലാം സ്ഥാനത്ത് മാരുതി സുസുക്കി വാഗണ്‍ആർ ആണ്, ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ബജറ്റ് ഓപ്ഷനുകള്‍ തന്നെയാണ് ഇഷ്ടപ്പെടുന്നത്. ഏകദേശം 1.79 ലക്ഷം യൂണിറ്റ് വാഗണ്‍ആറുകളാണ് 2025-ല്‍ വിറ്റത്. അഞ്ചാം സ്ഥാനത്ത് ഏകദേശം 1.75 ലക്ഷം വാഹനങ്ങള്‍ വിറ്റ് മാരുതി സുസുക്കി എർട്ടിഗ എംപിവിയാണുള്ളത്.
ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാരുതി സുസുക്കി
പട്ടികയില്‍ മാരുതി സുസുക്കിയുടെ ആധിപത്യം വ്യക്തമാണ്. കമ്ബനിയുടെ മോഡലുകള്‍ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോ എസ്‌യുവി ലുക്കോ മാത്രമല്ല, ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വില, ഇന്ധനക്ഷമത, വിശ്വസനീയമായ പ്രകടനം എന്നിവ ഒരുപോലെ പ്രധാനമാണെന്ന് ഡിസയറിന്റെ വിജയം തെളിയിക്കുന്നു.





