മൃഗശാലയിലെ സുരക്ഷാ ഗേറ്റ് മറികടന്ന് സിംഹത്തിന് മുൻപിലേക്ക് വീഴുന്ന യുവാവ്. സിംഹം ആക്രമിക്കാൻ വരുന്നു എന്ന് അവകാശപ്പെട്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ന് മൃഗശാലയില്‍ സംഭവിച്ചത്, അവിശ്വസനീയം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.ഇത് യഥാർഥത്തില്‍ സംഭവിച്ചത് ആണോ, അതോ എഐ ആണോ?
മൂന്ന് കോടി ആളുകള്‍ ആണ് ഈ വിഡിയോ കണ്ടത്. ഗേറ്റ് ചാടി കടന്ന് താഴേക്ക് വീഴുന്ന യുവാവിന്റെ അടുത്തേക്ക് സിംഹം വരുന്നു. യുവാവ് ഭയന്ന് പിന്നിലേക്ക് നിരങ്ങി മാറുന്നു. ഇത്രയുമാണ് വിഡിയോയിലുള്ളത്. മുകളിലായി ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.എന്നാല്‍ സംഭവം എഐ ആണ്. എഐ ഓവറാക്ടിങ് ചെയ്യുന്നു എന്നാണ് വിഡിയോയെ പരിഹസിച്ച് കമന്റ് ബോക്സില്‍ അഭിപ്രായങ്ങള്‍ വരുന്നത്. യഥാർഥ ദൃശ്യങ്ങള്‍ എന്നാണ് ക്യാപ്ഷനിലും വിഡിയോയിലും അവകാശപ്പെടുന്നത്.





