ചെങ്ങന്നൂർ: മാനസികാരോഗ്യവും ലഹരിവിമുക്തി ചികിത്സയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ദേശീയ സെമിനാർ ഇൻസൈറ്റ് ’25 മഹാത്മാ ഗാന്ധി വൈസ് ചാൻസലർ ഡോ. സി. റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. മാലിദീപ് കോൺസൽ ജനറൽ ആമിനത് ഷിഫാന വിശിഷ്ടതിഥിയായ ചടങ്ങിൽ മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് സൈക്കിയാട്രിസ്റ് ഡോ. പി.എസ്.വി.എൻ. ശർമ്മ മുഖ്യപ്രഭാഷണം നടത്തി.
സർക്കാരുമായി ചേർന്ന് മാലിദ്വീപിൽ നടത്തുന്ന ലഹരി വിമുക്തി ചികിത്സ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പ്രസ്താവിച്ചു. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾക്കും ലഹരി ചികിത്സക്കുമായും പ്രത്യേക ക്ലിനിക്കും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇരുന്നൂറോളം മാനസികാരോഗ്യ ചികത്സാ വിദഗ്ധർ പങ്കെടുത്ത സെമിനാറിൽ പ്രൊഫ. ഡോ. വർഗീസ് പുന്നൂസ് (പ്രിൻസിപ്പൽ, കോട്ടയം ഗവ: മെഡിക്കൽ കോളേജ്), ഡോ. സുമ ഉടുപ്പ (മണിപ്പാൽ ഹോസ്പിറ്റൽ), ഡോ. രാധിക എം.എസ് (അന്തര ഹോസ്പിറ്റൽ കൊൽക്കത്ത) , സിസ്‌റ്റർ ഡോ. ജൊഹാൻ ചുങ്കപ്പുര (പ്രിൻസിപ്പൽ, ട്രാഡ കോട്ടയം), പ്രിയ വർഗീസ്, ഡോ. മഞ്ജു പീതാംബരൻ, ഡോ. ജയശങ്കർ. ജി, ജോർജ് മാത്യു, ഡോ. അനൂപ്.ജി, ഡോ. റൂബെൻ ജോൺ (സൈക്കിയാട്രിസ്റ്, ചെങ്ങന്നൂർ കെ.എം.സി.ആശുപത്രി) എന്നീ മാനസികാരോഗ്യ ചികത്സാ വിദഗ്ധർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.





