വയനാട് മുത്തങ്ങയില്‍ വൻ കുഴല്‍പ്പണവേട്ട. കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ എക്‌സൈസ് പിടിച്ചെടുത്തു. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി.കെ. മുനീറാണ് പണവുമായി പിടിയിലായത്.വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം അതിർത്തിയില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
കർണാടക ഭാഗത്തുനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ചുവന്ന ഹ്യൂണ്ടായി കാറില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം.പണത്തിൻ്റെ രേഖകള്‍ ഹാജരാക്കാൻ മുനീറിന് കഴിഞ്ഞില്ല. തുടർന്ന് ഇത് കുഴല്‍പ്പണമാണെന്ന് സ്ഥിരീകരിച്ച് എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അതിർത്തികളില്‍ പരിശോധന കർശനമാക്കിയിരുന്നു. മുനീറിനെയും പിടികൂടിയ പണവും തുടർനടപടികള്‍ക്കായി എക്‌സൈസ് ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിന് കൈമാറി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





