മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന ടോണി നല്ലൊരു വാഹനപ്രേമിയാണ്. ഫോർഡ് മസ്‌താംഗ്, ബിഎംഡബ്ല്യു X7, ഹമ്മർ H2, കിയ കാർണിവല്‍ തുടങ്ങിയ വമ്ബൻ കാറുകളുള്ള അച്ചായൻസ് ഗോള്‍ഡിൻ്റെ ഗരാജിലേക്ക് ഇപ്പോഴിതാ കോടികള്‍ വിലയുള്ള പുത്തനൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്.
ഏതൊരു വണ്ടിഭ്രാന്തൻ്റേയും ഡ്രീം കാറുകളില്‍ ഒന്നായ ലാൻഡ് റോവർ ഡിഫന്‍ഡറാണ് ടോണിച്ചായൻ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ ആഡംബര എസ്‌യുവിയുടെ ഡെലിവറിയെടുക്കുന്ന ഇദ്ദേഹത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. വെറ്റ്-ബ്ലാക്ക് ഡ്യുവല്‍ കളർ ഓപ്ഷനിലുള്ള ഡിഫന്‍ഡര്‍ വാങ്ങിയിരിക്കുന്നത് കൊച്ചിയിലെ ലാൻഡ് റോവറിൻ്റെ വിതരണക്കാരായ മുത്തൂറ്റ് ലാൻഡ് റോവറില്‍ നിന്നുമാണ്.










