കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ചർമ്മരോഗ വിഭാഗം തലവൻ പ്രൊഫസർ രാജീവ് ശ്രീധരന് ബെസ്റ്റ് ടീച്ചർ അവാർഡ്. ഐ എ ഡി വി എൽ കേരള ഏർപ്പെടുത്തിയ പ്രൊഫസർ എം ജെ സിറിയാക് മെമ്മോറിയൽ അവാർഡാണ് രാജീവ് ശ്രീധരന് സമ്മാനിച്ചത്.കോട്ടയം കുമരകത്ത് നവംബർ 15ന് നടന്ന ചർമ്മരോഗ വിദഗ്ധരുടെ (ഐ എ ഡി വി എൽ കേരള) സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് അവാർഡ് സമർപ്പണം നടത്തിയത്.
30 വർഷമായി മെഡിക്കൽ രംഗത്ത് അധ്യാപകനായി പ്രവർത്തിച്ച ഡോ. പ്രഫ രാജീവ് ശ്രീധരൻ പത്ത് കൊല്ലം ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റും ആറ് കൊല്ലം വൈസ് പ്രിൻസിപ്പലൂം ആയിരുന്നു. 25ഇൽ പരം ഗവേഷണ വിദ്യാർത്ഥികളുടെ ഗൈഡ് ആയും 6 ഓളം യൂണിവേഴ്സിറ്റികളിൽ എക്സാമിനർ ആയും പ്രവർത്തിച്ചു. 35ൽ പരം പ്രബന്ധങ്ങൾ, 30 ഓളം ലേഖനങ്ങൾ, ചർമ്മരോഗ പുസ്തകത്തിൽ അധ്യായങ്ങൾ എന്നിവയുടെ രചയിതാവ് കൂടിയാണ് അവാർഡ് ജേതാവ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





