ഓർത്തോഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ രാജിവെച്ചു.ഗബ്രിയേല്‍ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവെച്ചത്.രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി.ഭദ്രാസനാധിപൻ സ്ഥാനത്തിന് പുറമെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ സ്ഥാനവും സഭാ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചു.
ചില തർക്കങ്ങള്‍ സഭയില്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. ഇന്ന് കോട്ടയത്ത് വെച്ച് ചേർന്ന മാനേജ്‌മന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം രാജി തീരുമാനം എടുത്തതും കത്ത് കൈമാറിയതും. രാജിക്കത്തിന്റെ പകർപ്പ് ലഭിച്ചു.
തന്നെ സഭ ഏല്‍പ്പിച്ചിരിക്കുന്ന എല്ലാ ഉത്തരവാദിത്വത്തില്‍ നിന്നും രാജിവെച്ചിരിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെ തന്നെ അദ്ദേഹവുമായി സഭയ്ക്കുള്ളില്‍ ചില തർക്കങ്ങള്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഗെബ്രിയേല്‍ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ഏറ്റവും പുതിയ തീരുമാനം.







