വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും സെക്സ് ടോയ് ഉള്‍പ്പെടെ കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്സ് ടോയ് ഉള്‍പ്പെടെ കണ്ടെത്തിയത്.
നിരവധി ലോക നേതാക്കള്‍ക്കൊപ്പം ചൈതന്യാനന്ദ സരസ്വതി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെല്ലാം മോർഫ് ചെയ്തവയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം ചൈതന്യാനന്ദ നില്‍ക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളാണ് പിടിച്ചെടുത്തത്.
അതേസമയം, സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന മൂന്നു വനിതകളും അറസ്റ്റിലായിട്ടുണ്ട്. അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപില്‍, സീനിയർ അധ്യാപിക കാജല്‍ എന്നിവരാണു പിടിയിലായത്. സ്വാമിയുടെ നിർദേശമനുസരിച്ചു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.





