ലോകത്തിലെ മികച്ച പണ്ഡിതന്മാരില്‍ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് വേണ്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പരാമർശിക്കുന്നുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, പണം അസ്ഥിരമാണ്. അത് എപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അമിതമായി പണം ചിലവഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറയുന്നു.
- ജീവിതത്തില്‍ സാമ്ബത്തിക അച്ചടക്കം അത്യന്താപേക്ഷിതമാണ്. തെറ്റായ മാർഗ്ഗങ്ങളിലൂടെ നേടുന്ന സമ്ബത്ത് അധികകാലം നിലനില്‍ക്കില്ലെന്നും അധ്വാനിച്ചും സത്യസന്ധമായും പണം സമ്ബാദിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
- വരുമാനം എത്രയാണോ, അതിനനുസരിച്ച് ചെലവുകള്‍ നിയന്ത്രിക്കണം. വരവിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്ന ശീലം ആപത്തിലേക്ക് നയിക്കും. സമ്ബാദ്യത്തിന്റെ ഒരു ഭാഗം എപ്പോഴും ഭാവിക്കുവേണ്ടി കരുതിവെക്കണമെന്നും ചാണക്യൻ പറയുന്നു.
- വെറുതെ പണം സൂക്ഷിക്കുന്നതിന് പകരം അത് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങള്‍ തേടണം. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളിലൂടെ അത് ചെയ്യാവുന്നതാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





