തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘വേദിയിലിരിക്കാന്‍ കെ ഇ ഇസ്മയിലിന് യോഗ്യതയില്ല. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷെ അവര്‍ ഇവിടെയുണ്ട്. കെ ഇ ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം തുടര്‍ച്ചയായി പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ്. ഞാന്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. എകെജി അടക്കം ഒരുപാട് പേര്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടി’: ബിനോയ് വിശ്വം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. കെ ഇ ഇസ്മയിലിന്റെ പാര്‍ട്ടി വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കി.സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെ ഇ ഇസ്മയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ നേരിടുന്നതിനാല്‍ സമ്മേളനത്തിലേക്ക് ഇസ്മയിലിന് ക്ഷണമുണ്ടായിരുന്നില്ല. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം.

അണികളില്‍ ഒരാളായി പ്രകടനത്തില്‍ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില്‍ പറഞ്ഞു. സമാപന സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക