സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയില്‍, മർച്ചന്റ്, യോനോ ലൈറ്റ്, സി‌ഐ‌എൻ‌ബി, യോനോ ബിസിനസ് വെബ് & മൊബൈല്‍ ആപ്പ് എന്നിവയുടെ സേവനങ്ങള്‍ സെപ്റ്റംബർ 7 ന്, അതായത് നാളെ തടസ്സപ്പെടും.കുറച്ച്‌ സമയത്തേക്ക് ഷെഡ്യൂള്‍ ചെയ്ത പ്രവർത്തനത്തില്‍ ‍ഡിജിറ്റല്‍ ചാനലുകള്‍ ലഭ്യമല്ലെന്ന് എസ്ബിഐ അറിയ്ച്ചിട്ടുണ്ട്.

എസ്‌ബി‌ഐ ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണി തീയതിയും സമയവും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങള്‍ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയില്‍, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു. ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികള്‍ക്കായാണ് സേവനങ്ങള്‍ നിർത്തിവെക്കുന്നത്. എന്നാല്‍, ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.

എന്താണ് യുപിഐ ലൈറ്റ്?

2022 സെപ്റ്റംബറില്‍ നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പാണിത്. ഇത് വഴി 1000 രൂപവരെയുള്ള ഇടപാടുകള്‍ ഈസിയായി നടത്താം.

യുപിഐ ലൈറ്റ് ഉപയോഗിക്കും വിധം

ഇടപാടുകള്‍ നടത്താൻ, ആപ്പിലെ വാലറ്റില്‍ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസഫർ ചെയ്യേണ്ടതുണ്ട്. തുടർന്ന്, ഈ പണം ഉപയോഗിച്ച്‌ വാലറ്റില്‍ നിന്ന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകള്‍ നടത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക