എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിടിപി പണിമുടക്കി. ഏറെ നേരമായി ചാറ്റ് ബോട്ട് പ്രതികരിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്.പ്രോംപ്റ്റ് നല്‍കിയാല്‍ യാതൊരു പ്രതികരണവും ചാറ്റ് ബോട്ടില്‍ നിന്നും ഉണ്ടാകുന്നില്ലെന്ന് പലരും എക്സില്‍ കുറിച്ചു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടതത്രേ.
ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്ന് മാത്രം 500-ല്‍ അധികം പരാതികള്‍ രേഖപ്പെടുത്തിയതായി നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റെക്ടർ വ്യക്തമാക്കി. കഴിഞ്ഞ അരമണിക്കൂറിനുള്ളിലാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.നേരിട്ട തടസങ്ങള്‍ നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ചിലർക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പരാതി. മറ്റു ചിലർ പറയുന്നത് ചാറ്റ്‌ബോട്ട് പ്രതികരിക്കുന്നില്ലെന്നാണ്.
ചാറ്റ് ജിടിപിയുടെ ‘പണിമുടക്ക്’ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. നിരവധി മീമേകളും ഇത് സംബന്ധിച്ച് പലരും പങ്കുവെയ്കുന്നുണ്ട്. ജുലൈയിലും സമാനരീതിയില്‍ ചാറ്റ് ജിടിപി പണിമുടക്കിയിരുന്നു.





