കിഴക്കൻ മലയില്‍ നിന്നും ഇനി ഭക്ഷ്യഎണ്ണയായ പാമോയിലിന്റെ വിളവെടുപ്പും നടക്കും. റബർ വെട്ടിമാറ്റി പതിനഞ്ചേക്കറില്‍ എണ്ണപ്പന പരീക്ഷണത്തിലാണ് കർഷകൻ.കാളികാവ് അടക്കാക്കുണ്ട് മാഞ്ചോലയിലാണ് എണ്ണപ്പന വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്.

നിലമ്ബൂർ സ്വദേശി പൊട്ടംകുളം തോമസ് കെ. ജോർജാണ് റബർ വെട്ടിമാറ്റി പതിനഞ്ചേക്കറില്‍ എണ്ണപ്പന കൃഷി തുടങ്ങിയത്.മൂന്നു വർഷം മുമ്ബ് നട്ട തൈ വേഗത്തില്‍ വലുതായി. ഈ വർഷം എല്ലാ തൈകളിലും കുലകളായി.ഈ വർഷം ഒക്ടോബർ അവസാനത്തോടെ വിളവെടുക്കും. എണ്ണൂറോളം പനകളാണ് വിളവെടുപ്പിനായി ഒരുങ്ങി നില്‍ക്കുന്നത്.കിഴക്കൻ മേഖലയില്‍ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലത്ത് സർക്കാരിനു കീഴിലുള്ള ഒരു ഫാമില്‍ നിന്നാണ് തൈകള്‍ കൊണ്ടു വന്ന് നട്ടത് .ശാസ്ത്രീയമായ രീതിയില്‍ ചെയ്ത കൃഷി നിരാശപ്പെടുത്തിയില്ല. മൂന്നു വർഷം കഴിഞ്ഞ പനകളില്‍ എല്ലാം നിറയെ കുലകള്‍ വിരിഞ്ഞു.മേഖലയില്‍ എണ്ണപ്പന കൃഷി വ്യാപകമാകുന്നതുവരെ വിളവെടുത്ത ഉത്‌പന്നങ്ങള്‍ കൊല്ലത്ത് ഫാമില്‍ എത്തിച്ചു കൊടുക്കാനാണ് പരിപാടി.

വലിയ ലാഭം

വിളവെടുപ്പ് തുടങ്ങിയാല്‍ നൂറ് വർഷത്തിലധികം കാലം വിളവ് ലഭിക്കും.പന വലുതാകുന്നതോടെ മറ്റു ഇടവിളകളും കൃഷി ചെയ്യാൻ സാധിക്കും.റബറിനോളം കൂലിച്ചെലവുകളാ വളപ്രയോഗമോ വേണ്ടാത്ത എണ്ണപ്പന ആദായകരം തന്നെയാണെന്നാണ് കർക്ഷൻ പറയുന്നത്.മലേഷ്യ ,സിങ്കപ്പൂർ ഇന്തൊനേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ എണ്ണപ്പന കൃഷിയുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക