ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ കൈയ്യേറ്റം. ഔദ്യോഗിക വസതിക്ക് മുന്നിലെ ജനസമ്ബര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.പരാതി നല്‍കാനെന്ന വ്യാജേന എത്തിയ അക്രമി ആദ്യം മുഖ്യമന്ത്രിയുടെ കൈയ്യില്‍ പിടിച്ച്‌ വലിച്ചു. പിന്നാലെ കരണത്ത് അടിക്കുകയും മുടിപിടച്ച്‌ വലിക്കുകയു ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 35 വയസ്സുള്ള ആളാണ് ആക്രമി. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

രേഖ ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുളളത്. അക്രമം അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളുമായി കൂടീക്കാഴ്ച പതിവായി നടത്താറുണ്ട്. ഇതനിടയിലാണ് ആക്രമണം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യതലസ്ഥാനത്ത് ഒരു മഉഖ്യമന്ത്രിക്ക് നേരയുണ്ടായ ആക്രമണം വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക