ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ വിജയകരമായി വില്‍പന തുടരുന്ന ഒരു ചോക്ലേറ്റ് ബ്രാൻഡാണ് കിറ്റ്‌കാറ്റ്.നിരവധി ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റാണിത്. ഏറ്രവും കൂടുതല്‍ കിറ്റ്കാറ്റ് വില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാൻ. പക്ഷേ കഴിക്കാൻ വേണ്ടി മാത്രമല്ല ജപ്പാനിലെ ആളുകള്‍ കിറ്റ്കാറ്റ് വാങ്ങുന്നത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

1973ലാണ് ആദ്യമായി ഈ ചോക്ലേറ്റ് വിപണിയിലെത്തിയത്. എന്നാല്‍ ഇത് ജാപ്പനീസ് ആളുകളുടെ മുൻഗണയില്‍പെട്ട ഒരു ചോക്ലേറ്റ് ആയിരുന്നില്ല. അമിത മധുരമായതിനാല്‍ ജാപ്പനീസ് ജനത കിറ്റ്കാറ്റ് കഴിക്കുന്നത് തന്നെ കുറവാണ്. എന്നാല്‍ ഇന്ന് ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നായി കിറ്റ്കാറ്റ് മാറി. അതിന് കാരണം കഴിക്കാനല്ല മറ്റൊരു കാര്യത്തിനായി ആളുകള്‍ അവിടെ കിറ്റ്കാറ്റ് വാങ്ങുന്നത്. ഇത് സംബന്ധിച്ച്‌ ഒരു ഇൻസ്റ്റഗ്രാം വീഡിയോ പുറത്തുവന്നിരുന്നു. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘1973ലാണ് ബ്രീട്ടിഷ് ചോക്ലേറ്റ് ബാറായ കിറ്റ്കാറ്റ് ജപ്പാനില്‍ എത്തിയത്. എന്നാല്‍ അത് ആരും വലിയ കാര്യമാക്കിയില്ല. ജാപ്പനീസിന്റെ ഇഷ്ടത്തിന് വിപരീതമായ രൂചിയായിരുന്നു അതിന്. എന്നാല്‍ രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ജപ്പാനിലെ വിദ്യാർത്ഥികള്‍ കിറ്റ്കാറ്റുകള്‍ വാങ്ങി കൂട്ടാൻ തുടങ്ങി. കഴിക്കാനല്ല. ഒരു ഭാഗ്യം എന്ന രീതിയിലായിരുന്നു അത്. പരീക്ഷകളില്‍ ഭാഗ്യം തുണയ്ക്കാൻ പ്രിയപ്പെട്ടവർക്ക് ഇത് സമ്മാനിക്കുന്നുന്നവർ നിരവധിയാണ്. കിറ്റ്കാറ്റ് എന്ന വാക്ക് ജാപ്പനീസ് ഭാഷയില്‍ കിറ്റേ കട്സുവിനോട് ഏതാണ്ട് സമാനമാണ്. അതായത് ‘നിങ്ങള്‍ തീർച്ചയായും വിജയിക്കും’ എന്നാണ് അതിന്റെ അർത്ഥം.

പരീക്ഷ നടക്കുന്ന ജനുവരി മാസം കിറ്റ്കാറ്റിന്റെ വില്‍പന കുതിച്ചുയരുന്നതായി കമ്ബനി ശ്രദ്ധിച്ചു. തുടർന്ന് കമ്ബനി ഇത് മാർക്കറ്റ് ചെയ്യാൻ തുടങ്ങി. ഭാഗ്യസന്ദേശ ആയി മാതാപിതാക്കളും കുട്ടികളും കിറ്റ്കാറ്റ് കെെമാറുന്ന പരസ്യം കമ്ബനി പുറത്തിറക്കി. ലോകത്ത് മറ്റ് ഇടങ്ങളില്‍ ഇല്ലാത്ത 450ഓളം തരം കിറ്റ്കാറ്റുകള്‍ ഇന്ന് ജപ്പാനില്‍ ഉണ്ട്. സ്വർണം പൊതിഞ്ഞ കിറ്റ്കാറ്റുകള്‍ പോലും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ കിറ്റ്കാറ്റ് ജാപ്പനീസ് സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറി’- വീഡിയോയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക