ചിങ്ങമാസ പൂജയ്ക്കായി ശബരിമലക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് തിരിതെളിയിക്കും.തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.
ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതല്‍ ഈ മാസം 21 വരെ പൂജകള്‍ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയില്‍ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഈ മാസം 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകള്‍ക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതല്‍ 7 വരെയും അയ്യപ്പ സന്നിധിയില്‍ ഓണ സദ്യകള്‍ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





