റൂമിലെ അലമാരയില് നിന്ന് ഒരാള് മോഷ്ടിക്കുന്നു. ബെഡില് ഉറങ്ങുന്ന വീട്ടുടമയെങ്ങാന് ഉണര്ന്നാല് ആ നിമിഷം അയാളെ അടിച്ചു കൊല്ലാന് പാകത്തില് ഇരുമ്ബ് ദണ്ഡുമേന്തി മറ്റൊരാള്.തെലങ്കാനയില് ജസ്റ്റിസിന്റെ വീട്ടില് നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. വിജയ നഗരിലെ റിട്ടയേര്ഡ് ജസ്റ്റിസ് ഗാര്ഗിന്റെ വീട്ടിലായിരുന്നു മോഷണം. ആഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.
ഞായറാഴ്ച പുലര്ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വെറും നാല് മിനുട്ടും 10 സെക്കന്റും നീണ്ടു നിന്ന കവര്ച്ച. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മെയിന് ഗെയിറ്റിന്റെ പൂട്ട് പൊളിച്ചാണ് ഇവര് അകത്ത് കടക്കുന്നത്. വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. സെക്യൂരിറ്റിയും ഉറക്കത്തിലായിരുന്നു.
ജസ്റ്റിസിന്റെ മകന് റിത്വിക്കും കുടുംബവുമാണ് വീട്ടില് ഉണ്ടായിരുന്നത്. അതേസമയം, വീട്ടില് അലാറം സംവിധാനമുണ്ടായിരുന്നു. എന്നാല് ശബ്ദം കേട്ടിട്ടും വീട്ടുകാരന് ഉണര്ന്നില്ല. രിത്വിക്കിന്റെ ഭാര്യയും മക്കളും മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ഉറക്കമുണരാഞ്ഞതിനാല് റിത്വിക്കിന് ജീവന് നഷ്ടമായില്ലെന്നാണ് വീഡിയോ കണ്ടവര് പ്രതികരിക്കുന്നത്.






