ബ്യൂട്ടിപാർലറുകളുടെ മറവില്‍ അനാശാസ്യം എന്ന് പരാതി ലഭിച്ചതിനു പിന്നാലെ ആലുവയിലെ മസാജ് പാർലറുകളില്‍ പൊലീസിന്‍റെ വ്യാപക റെയ്ഡ്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ പൊലീസ് താക്കീത് നല്‍കി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി വ്യാപകമായി യൂണിസെക്സ് ബ്യൂട്ടിപാർലർ എന്ന പേരില്‍ മസാജ് പാർലറുകള്‍ പൊങ്ങിവന്നിയിരിക്കുന്നത്.

പല പാർലുകളിലും ക്രോസ് മസാജ്, അനാശാസ്യം എന്നിവ നിയമവിരുദ്ധമായി നടക്കുന്നതായി റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.എന്നാല്‍ പാർലറുകളില്‍ റെയ്ഡ് തുടങ്ങിയപ്പോള്‍ തന്നെ വിവരം ചോർന്നതിനെ തുടർന്ന് മറ്റ് പാർലറുകള്‍ മുൻകരുതല്‍ എടുത്തതിനാല്‍ അനധികൃത മസാജ് പാർലറുകള്‍ നടത്തുന്ന പലരും രക്ഷപ്പെട്ടു , വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക