ചേർത്തലയിലെ തിരോധാന പരമ്ബര കേസില്‍ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ സെബാസ്റ്റ്യന്റെ ഭാര്യയായ തനിക്ക് അറിയാമെന്നും എറണാകുളത്തെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടാണ് ഈ പേര് സെബാസ്റ്റ്യൻ തന്നോട് പറഞ്ഞതെന്നും ഭാര്യ വ്യക്തമാക്കി. ബിന്ദുവിന്റെ പേര് ഒഴികെ മറ്റ് പേര് ഒന്നും സെബാസ്റ്റ്യൻ പറഞ്ഞിട്ടില്ലെന്നും, സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ഒരു വിവരവും സെബാസ്റ്റ്യൻ തന്നോട് പങ്കുവെച്ചിട്ടില്ലെന്നും ഭാര്യ കൂട്ടിച്ചേർത്തു.

2008-ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരുമിച്ചുള്ള ജീവിതം 17 വർഷത്തോടടുക്കുന്നു, എന്നാല്‍ എന്നോടും കുഞ്ഞിനോടും വീട്ടിലുള്ള മറ്റ് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് സെബാസ്റ്റ്യൻ. എപ്പോഴും സൗമ്യനും ശാന്തവുമായാണ് നടന്നിരുന്നത്. ഇത്തരമൊരു കാര്യം ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലയെന്നും ഭാര്യ പറഞ്ഞു. അതേസമയം സെബാസ്റ്റ്യന് പ്രമേഹവും കാലിന് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നും, അങ്ങനെയുള്ള ഒരാള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമെന്ന് ഒരിക്കലും തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെളിവെടുപ്പില്‍ നിർണായക കണ്ടെത്തലുകള്‍: ചേർത്തലയിലെ കൊലപാതക പരമ്ബരയില്‍ നടന്ന തെളിവെടുപ്പില്‍ സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ബാഗും കൊന്തയും കണ്ടെത്തിയത് അന്വേഷണത്തിന് നിർണായക വഴിത്തിരിവായി മാറുമെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീടിന് സമീപത്തെ കുളത്തില്‍ നിന്നാണ് ബാഗ് കണ്ടെടുത്തത്. കെഡാവർ നായയായ എയ്ഞ്ചലാണ് കൊന്ത കണ്ടെത്തിയത്.

അതേസമയം വീടിന്റെ കിടപ്പുമുറിയിലെ ഗ്രാനൈറ്റിനടിയില്‍ നാലടി താഴ്ചയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ ഉടനീളം സെബാസ്റ്റ്യൻ പുച്ഛഭാവത്തോടെയാണ് നിന്നിരുന്നതെന്ന് പൊലിസ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത പ്രതിയുടെ അസാധാരണ ആത്മവിശ്വാസവും അന്വേഷണ സംഘത്തെ അമ്ബരപ്പിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും സെബാസ്റ്റ്യന്റെ ഭാഗത്ത് നിന്ന് നിസ്സഹകരണം തുടർന്നതായും പൊലിസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക