അല്‍ഖ്വയ്ദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റു(എക്യുഐഎസ്)മായി ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന വനിതാഭീകരവാദി പിടിയില്‍.മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം.

ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് ഷമ ആയിരുന്നെന്നും കർണാടകയില്‍ ഭീകരപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും എടിഎസിനെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍നിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക