മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു. അമലേഷ് അധ്യക്ഷത വഹിച്ച യൂണിറ്റ് രൂപീകരണ യോഗം കെഎസ്‍യു കോട്ടയം ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വർഗ്ഗിയതക്കും, അക്രമത്തിനും എതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനം കെഎസ്‍യു ആണെന്നും കേരളത്തിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും കേരളത്തിൽ ഇന്ന് കെഎസ്‍യു മാത്രമാണുള്ളതെന്നും എസ്എഫ്ഐ വെറും ഭരണ വിലാസം സംഘടനയായി മാറിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗം 14 അംഗ യൂണിറ്റ് കമ്മറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി അമലേഷ് സെക്രട്ടറിയായി അൻസിൽ അൻസാരി എന്നിവർ ചുമതലയേറ്റു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ എസ് രാജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ റെമിൻ രാജൻ, വൈസ് പ്രസിഡന്റ്‌, മണികണ്ഠൻ കെ എസ്, സെക്രട്ടറി അഖിൽ എം എസ്, ബരിക് കെ എസ് യൂ ജില്ലാ കമ്മിറ്റി അംഗം, മുരിക്കുംവയൽ വാർഡ് മെമ്പർ സിനിമോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അനിൽ പി അർ, യൂത്ത് കോൺഗ്രസ് മുരിക്കുംവയൽ യൂണിറ്റ് പ്രസഡൻ്റും അഭിനന്ദ് സുരേന്ദ്രൻ, ടോമി താമരശ്ശേരി, രാജൻകുട്ടി , സാബു മടുക്കാങ്കെൻ എന്നിവർ സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക