കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15 ശുപാർശകളില്‍ അഞ്ചെണ്ണത്തിന് അനുമതി നല്‍കി നികുതി വകുപ്പിന്റെ ഉത്തരവിറങ്ങി. ഇതിന്റെ മേല്‍നോട്ടം ടോഡി ബോർഡിനാണ്.

റസ്റ്റോറന്റ് കം ടോഡി പാർലറുകള്‍ ആരംഭിക്കുന്നതിനുള്ള താത്പര്യപത്രം അടുത്തയാഴ്ച ക്ഷണിക്കും. കള്ള് കുപ്പിയില്‍ വിപണിയിലിറക്കുന്നതിനുള്ള സാങ്കേതികവിദ്യ സമർപ്പിക്കാൻ ദേശീയ തലത്തില്‍ താത്പര്യ പത്രം ക്ഷണിക്കും. ടോഡി ബോർഡ് സമിതിയാണ് പാർലറുകളുടെ നക്ഷത്ര പദവി നിർണയിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ നടപ്പാക്കാൻ പറ്റാത്ത വ്യവസ്ഥകളാണ് ഇവയെന്ന് കള്ള് ഷാപ്പ് കരാറുകാരുടെ സംഘടന ആരോപിച്ചു. ബാർ ഹോട്ടലുകള്‍ക്ക് 200 മീറ്റർ ദൂരപരിധിയുള്ളപ്പോള്‍ വീര്യം കുറഞ്ഞ കള്ള് വില്‍ക്കുന്ന ഷാപ്പുകള്‍ക്ക് 400 മീറ്ററാണ് . ഇത് കുറയ്‌ക്കാതെയുള്ളപരിഷ്കാരങ്ങള്‍ പ്രായോഗികമല്ലെന്നാണ് നിലപാട്.

അംഗീകരിച്ച ശുപാർശകൾ

  • കളള് ഷാപ്പുകള്‍ക്ക് സ്റ്റാർ പദവി നല്‍കി നിലവാരം ഉയർത്തുക
  • ടൂറിസം കേന്ദ്രങ്ങളില്‍ സ്റ്റാർ പദവിയില്‍ ടോഡി പാർലറുകൾ
  • കള്ളുഷാപ്പുകളെ പൊതുബ്രാൻഡിലാക്കി ഏകീകൃത ഡിസൈൻ
  • കേരള ടോഡി ബ്രാൻഡില്‍ ബോട്ടില്‍ ചെയ്ത് കുപ്പിയില്‍ കള്ള്
  • അധിക കള്ള് കുടുംബശ്രീയുമായി ചേർന്ന് വിനാഗിരിയാക്കി വില്‍ക്കുക
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക