മഹാരാഷ്ട്രയില്‍ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എ. സാംഗ്ലിളി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവരെ മർദ്ദിച്ചാൽ മൂന്നുലക്ഷം, കൈയോ കാലോ ഓടിച്ചാൽ അഞ്ചുലക്ഷം, ജീവൻ എടുത്താൽ 11 ലക്ഷം എന്നിങ്ങനെയാണ് ഇനാം പ്രഖ്യാപിച്ചത്.
പരസ്യമായി കൊലവിളി നടത്തിയിട്ടും, ഇനാം പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വധ ശ്രമമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ തീവ്ര ഹിന്ദുത്വ നിലപാട് പുലർത്തുന്ന വ്യക്തിത്വമാണ് ഗോപിചന്ദ് പടാല്‍ക്കർ എന്നതും ഗൗരവതരമാണ്. പ്രസ്താവനക്കെതിരെ ഇക്കഴിഞ്ഞ ദിവസം മുംബൈ ആസാദ് മൈതാനിയില്‍ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ പ്രതിഷേധയോഗം നടന്നിരുന്നു. എന്നിട്ടും സർക്കാരോ പൊലീസോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
തുടർന്ന് പടാല്‍ക്കറിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിസംഗത തുടരുകയാണ്. കേരളത്തില്‍ ക്രൈസ്തവരെ കൂടെ നിർത്തി തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് വ്യക്തമാക്കുന്ന ബി.ജെ.പി നേതൃത്വവും തൃശ്ശൂരിലെ പള്ളിയില്‍ സ്വർണ്ണക്കിരീടം സമർപ്പിച്ച സുരേഷ്‌ഗോപിയും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. മറ്റൊരു കേന്ദ്രമന്ത്രിയും കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിശ്വാസിയുമായ ജോർജ്ജ് കുര്യനും ഇത് വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഗോപീചന്ദ് പടാല്‍ക്കറുടെ വിവാദ ഇനാം പഖ്യാപനത്തിന് മുമ്ബ് തന്നെ മഹാരാഷ്ട്രയിലെ വിവിധ പഞ്ചായത്തുകളിലായുള്ള 199 അനധികൃത പളളികള്‍ പൊളിച്ചു നീക്കുമെന്ന് റവന്യൂ മന്ത്രി മഹാരാഷ്ട്ര നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പുറമേ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി നിയമസഭാംഗങ്ങളായ അനുപ് അഗർവാള്‍, സുധീർ മുൻഗന്തിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാല്‍ക്കർ എന്നിവർ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. മതം മാറിയവർക്ക് പട്ടികജാതി (എസ്.സി) വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാൻ സംവിധാനം ഒരുക്കണമെന്നും എം.എല്‍.എമാർ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം നടപടികളുണ്ടായിട്ടും ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃതവങ്ങള്‍ മൗനം പാലിക്കുന്നതില്‍ കത്തോലിക്ക സഭയ്ക്ക് കടുത്ത അമർഷമാണുള്ളത്. രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തില്‍ ഇരട്ടത്താപ്പെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം വിമർശിച്ചതിന് പിന്നിലും മറ്റൊന്നല്ല. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ല്‍ കേരളത്തില്‍ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കു ന്നതെന്നും പത്രം വിമർശിച്ചു. ഗോവയിലും കേരളത്തിലുമുള്‍പ്പെടെ ക്രൈസ്തവരോ ടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്ന കുറ്റപ്പെടുത്തലും മുഖപ്രസംഗം നടത്തിയിരുന്നു.





