വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്‌ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം കണ്ട് അമ്ബരക്കുമെങ്കില്‍ മൂന്ന് പേരുടെ മാത്രം ഉടമസ്ഥതയിലുള്ള ഒരു റോള്‍സ് റോയ്‌സ് കാറുണ്ട്, അതിന്റെ വില 232 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നായ റോള്‍സ് റോയ്‌സ് ബോട്ട് ടെയില്‍ ആണ് ഈ കാർ.

റോള്‍സ് റോയ്‌സ് ബോട്ട് ടെയിലിന്റെ വില 28 മില്യണ്‍ യുഎസ് ഡോളറാണ്. ഈ റോള്‍സ് റോയ്‌സ് കാർ ഒരു ബോട്ട് പോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകമെമ്ബാടുമായി ഈ കാറിന്റെ മൂന്ന് മോഡലുകള്‍ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. റോള്‍സ് റോയ്‌സ് ബോട്ട് ടെയില്‍ 4 സീറ്റർ കാറാണ്. ഈ കാറില്‍ രണ്ട് റഫ്രിജറേറ്ററുകളും ഉണ്ട്, അതിലൊന്ന് ഷാംപെയ്ൻ സൂക്ഷിക്കാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് കാറുകളില്‍ ഒന്ന് കോടീശ്വരൻ റാപ്പർ ജെയ്-സെഡിന്റെയും ഭാര്യ ബിയോണ്‍സിന്റെയും ഉടമസ്ഥതയിലുള്ളതാണ്.രണ്ടാമത്തെ മോഡലിന്റെ ഉടമ പേള്‍ വ്യവസായിയാണ് . ലോകത്തിലെ ഏറ്റവും വിലയേറിയ ഈ കാറിന്റെ മൂന്നാമത്തെ ഉടമ അർജന്റീനിയൻ ഫുട്ബോള്‍ കളിക്കാരൻ മൗറോ ഇക്കാർഡിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക