മാസങ്ങൾക്കകം ആസനമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രതിനിധികൾ നീക്കം ആരംഭിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. തങ്ങളുടെ പ്രവർത്തന മികവിൽ വീണ്ടും ഒരിക്കൽ കൂടി അവസരം തേടിയാണ് സിറ്റിംഗ് ജനപ്രതിനിധികൾ വോട്ട് തേടാറുള്ളത്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ജനപ്രാതിനിധ്യ കാലയളവിൽ കള്ളം പറഞ്ഞും വ്യാജപ്രചരണങ്ങളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയിച്ച ഒരു വനിതാ കൗൺസിലറുടെ കഥയാണ് പാലായിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്നത്.

കഥാനായിക പാലാ നഗരസഭയിലെ ഇരുപത്തിനാലാം വാർഡ് കൗൺസിലറും, ഒരുവട്ടം ചെയർപേഴ്സൺ പദവിയും രണ്ടുവട്ടം വൈസ് ചെയർപേഴ്സൺ പദവിയും അലങ്കരിച്ച ലീന സണ്ണിയാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ സീനിയർ കൗൺസിലർ ആയ ഇവർ എതിരാളികളെ കുറിച്ച് നുണപ്രചരണങ്ങളും അപവാദ പ്രചാരണങ്ങളും നടത്തുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിത്വമാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ജനങ്ങളെ ഒന്നാകെ വിഡ്ഢികളാക്കുന്ന രീതിയിലുള്ള വ്യാജ പ്രചരണം ആണ് ഇവർ പ്രമുഖ മാധ്യമത്തിലൂടെ നടത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതൃഭൂമി പത്രത്തിന് ഇവർ നൽകിയ വികസന നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദത്തിൽ പറയുന്നതനുസരിച്ച് അംഗൻവാടിക്ക് വേണ്ടി സ്ഥലം വാങ്ങി 30 ലക്ഷം രൂപയുടെ കെട്ടിടം പണി പൂർത്തിയാക്കി എന്നാണ്. എന്നാൽ ഇവരുടെ വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി ഒരു വാടക കെട്ടിടം പോലും ഇവർ സജ്ജീകരിച്ചു കൊടുക്കാത്തതിനാൽ ഇപ്പോൾ അയൽവാർഡിലാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ മുനിസിപ്പൽ കക്കൂസ് കോംപ്ലക്സിന് മുകളിൽ മുറി പണിയുമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. വസ്തുത ഇത്തരത്തിൽ ആയിരിക്കെയാണ് തൻറെ വാർഡിൽ അംഗൻവാടിക്കായി സ്ഥലം വാങ്ങി 30 ലക്ഷം രൂപ മുടക്കി കെട്ടിടം പണി പൂർത്തിയാക്കി എന്ന് ഇവർ അവകാശപ്പെടുന്നത്.

കക്കൂസ് കോംപ്ലക്സിൽ അംഗൻവാടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാവായ പൊതുപ്രവർത്തകൻ സ്വന്തം നിലയിൽ സ്ഥലം കണ്ടെത്താൻ നടത്തിയ നീക്കത്തെ അട്ടിമറിക്കാൻ

മുനിസിപ്പൽ കൗൺസിലറുടെ കാര്യക്ഷമത കുറവുകൊണ്ട് വാർഡിലെ അംഗൻവാടി അന്യ വാർഡിലേക്ക് പോയപ്പോഴാണ് പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ ബിജു മാത്യൂസ് സ്വന്തം നിലയിൽ അംഗൻവാടിക്ക് വേണ്ടി ഒരു സ്ഥലം ലഭ്യമാക്കുവാൻ ഇറങ്ങിത്തിരിച്ചത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കുവാൻ സാധ്യതയുള്ള സ്ഥാനാർഥി അംഗൻവാടി കൊണ്ടുവന്നാൽ ഉള്ള അപകടം തിരിച്ചറിഞ്ഞ ഉടൻതന്നെ ലീന സണ്ണി മുനിസിപ്പൽ ബസ്റ്റാൻഡിലെ കക്കൂസ് കോംപ്ലക്സിന് മുകളിൽ അംഗൻവാടി സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തി. സുരക്ഷാ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയിട്ടും കക്കൂസ് കോംപ്ലക്സിന് മുകളിൽ അംഗൻവാടി പണിയുവാൻ 30 ലക്ഷം രൂപയും ഇവർ ബഡ്ജറ്റിൽ വിലയിരുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പോലും ബുദ്ധിമുട്ടുന്ന പാലാ നഗരസഭയിൽ ഫണ്ട് വിലയിരുത്തിയിട്ടുണ്ട് എന്ന് പറയുന്നത് കടലാസിൽ ഒതുങ്ങുന്ന പ്രഖ്യാപനമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ ഇപ്പോൾ അംഗൻവാടി പൂർത്തിയായി എന്ന തരത്തിൽ വ്യാജ പ്രചരണങ്ങളുമായി രംഗത്ത് സജീവമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക