ടൂറിസ്റ്റ് ജീപ്പിന് നേരെ ചീറിയടുത്ത കാണ്ടാമൃഗത്തിന്റെ അക്രമത്തില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികള്‍.അസമിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം.

സഫാരി ജീപ്പിനുനേരെ ചീറിയടുത്ത കാണ്ടാമൃഗം ജീപ്പ് കുത്തിമലർത്താൻ ശ്രമിച്ചു. ദേശീയോദ്യാനത്തിലെ സല്‍ബാരി റേഞ്ചില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് വരുന്ന ജീപ്പിനുനേരെ പാഞ്ഞടുക്കുന്ന കാണ്ടാമൃഗത്തെ കാണാം. വന്യമൃഗം പലതവണ വാഹനം മറിച്ചിടാൻ ശ്രമിക്കുന്നുണ്ട്. തുറന്ന ജീപ്പിലിരുന്ന ആളുകള്‍ പേടിച്ച്‌ ഒരു വശത്തേക്ക് നീങ്ങുമ്ബോള്‍ കാണ്ടാമൃഗം വാഹനത്തിന്റെ മറുവശത്തേക്കും എത്തി പരാക്രമം കാട്ടി.

വീഡിയോയില്‍, കാണ്ടാമൃഗം ആക്രമിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു ജീപ്പും ഉണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകള്‍. ഈ വർഷം ജനുവരിയില്‍ അസമിലെ കാശിരംഗ ഉദ്യാനത്തിലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. ആൻ ജീപ്പില്‍ നിന്നും ഒറ്റക്കൊമ്ബൻ കാണ്ടാമൃഗത്തിന് മുന്നിലേക്ക് വീണ അമ്മയും മകളും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക