ഇന്നലെ പുറത്തുവന്ന ബാർക് (Broadcast Audience Research Council) റേറ്റിങ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവിയുമായുള്ള മനോരമ ചാനലിൻ്റെ പോയിൻ്റ് വ്യത്യാസം അതിഭീകരമാണ്. റിപ്പോർട്ടർ 105, ഏഷ്യാനെറ്റ് 98, 24 ചാനല്‍ 76 എന്നിങ്ങനെ നേടിയപ്പോള്‍ മനോരമക്ക് വെറും 38ഉം, തൊട്ടുപിന്നില്‍ മാതൃഭൂമിക്ക് 35മാണ്. ഇങ്ങനെ നിലനില്‍പ് വല്ലാത്ത പ്രതിസന്ധിയിലായി തുടരുമ്ബോഴാണ് മനോരമ കുടുംബത്തില്‍ നിന്ന് തന്നെ പരസ്യത്തിൻ്റെ രൂപത്തില്‍ വൻചതിഎത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനലുകളെയും ഓണ്‍ലൈൻ പോർട്ടലുകളെയും വ്യാജവാർത്തക്കാരാക്കി ചിത്രീകരിച്ച്‌ മനോരമ പത്രത്തിൻ്റെ പരസ്യം മനോരമയുടെ തന്നെ ഒന്നാം പേജില്‍ ഇടംപിടിച്ചത്.

2006ല്‍ തുടങ്ങിയ മനോരമ ന്യൂസ് എന്ന സാറ്റലൈറ്റ് ചാനലും, അതിനും ഏറെ മുന്നേ തുടങ്ങിയ മനോരമ ഓണ്‍ലൈൻ എന്ന പ്ലാറ്റ്ഫോമും നിന്നുപിടിക്കാൻ പെടാപ്പാട് പെടുമ്ബോഴാണ്, “തൊടുന്നതെല്ലാം സത്യമെന്ന് തോന്നാം, രാവിലെ പത്രം വരുന്നത് വരെ മാത്രം”, എന്ന തലക്കെട്ടില്‍ പരസ്യം എത്തിയത്. പകലന്തിയോളം ചാനലുകളിലോ ഓണ്‍ലൈൻ പോർട്ടലുകളിലോ കാണുന്നതൊന്നും സത്യമല്ലെന്നും, രാവിലെ പത്രം നോക്കിവേണം സത്യം അറിയാൻ എന്നും മറയില്ലാതെ പറയുന്നതായിരുന്നു പരസ്യം. പത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണെങ്കില്‍ പോലും ഇത് പാടില്ലായിരുന്നു എന്ന അഭിപ്രായം മാനേജ്മെൻ്റില്‍ തന്നെയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിലെ മറ്റു പത്രങ്ങളെ ബാധിച്ചതുപോലെ പ്രചാരത്തിലുണ്ടാകുന്ന ഇടിവ് മനോരമയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്ബ് സർക്കുലേഷൻ 24 ലക്ഷം കടന്ന് 25ല്‍ എത്തുമെന്ന് പ്രതീക്ഷിച്ച്‌ മുന്നോട്ട് പോയെങ്കിലും പിന്നെ ഇറക്കമായിരുന്നു. ഏഴുവർഷം കൊണ്ട് എട്ടരലക്ഷം കോപ്പിയാണ് ഇങ്ങനെ കുറഞ്ഞത്. പത്രം കഴിഞ്ഞാല്‍ ഏറ്റവും വരുമാനം കൊണ്ടുവന്ന വനിതയുടെ പ്രചാരവും കുത്തനെ ഇടിഞ്ഞ് ദയനീയാവസ്ഥയിലായി. വനിത ഇറക്കുന്ന എംഎം പബ്ലിക്കേഷൻസ്, നോട്ടുബുക്ക് അച്ചടി പോലെ മറ്റ് ബിസിനസിലേക്കും കടന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് ചാനല്‍ അടക്കം സഹോദര സ്ഥാപനങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുള്ള അന്തംവിട്ട പരസ്യത്തിന് പിന്നില്‍.

മനോരമ മാനേജ്മെൻ്റ് 2006ല്‍ തുടങ്ങിയ ന്യൂസ് ചാനല്‍ ആദ്യ കുറച്ചുകാലം ഒന്നാം സ്ഥാനത്തിന് ഏഷ്യാനെറ്റുമായി മത്സരിച്ചു നിന്നതൊഴിച്ചാല്‍ പിന്നീടെന്നും രണ്ടോ മൂന്നോ സ്ഥാനത്ത് ആയിരുന്നു. 2018ല്‍ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ 24 ചാനല്‍ എത്തിയത് മുതല്‍ മൂന്നാം സ്ഥാനത്തായി. ഒരുപാട് പരിമിതികളോടെ ആയിട്ടുപോലും 2023ല്‍ റിപ്പോർട്ടർ ടിവി പുതിയ മാനേജ്മെൻ്റിന് കീഴില്‍ റീലോഞ്ച് ചെയ്തതതോടെ മനോരമയുടെ മൂന്നാം സ്ഥാനവും എന്നെന്നേക്കുമായി നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇടക്ക് മാതൃഭൂമി ചാനല്‍ മുകളില്‍ കയറിയപ്പോള്‍ അഞ്ചാം സ്ഥാനത്തും എത്തി. നിലവില്‍ മനോരമക്ക് പിന്നില്‍ ഈയിടെ തുടങ്ങിയ ഒരു ചാനലും പാർട്ടി ചാനലുകളുമൊക്കെയേ ഉള്ളൂ.

അസംഖ്യം ഓണ്‍ലൈൻ ചാനലുകള്‍ ഉണ്ടാക്കുന്ന മത്സരത്തില്‍ മനോരമ ഓണ്‍ലൈനും കിതയ്ക്കുകയാണ്. ആദ്യകാലങ്ങളിലെല്ലാം ഓണ്‍ലൈൻ നമ്ബർ വണ്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പത്രത്തിന്റെ പ്രചാരം കുറയുമ്ബോള്‍ ഇത് രക്ഷയാകുമെന്ന് കരുതി. എന്നാല്‍ യൂട്യൂബ് ചാനലുകളുടെ തള്ളിക്കയറ്റത്തില്‍ അത് പിന്തള്ളപ്പെട്ടു. ഇതോടെ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. നിലവാരം പണയംവച്ചും പലപ്പോഴും പലരോടും മത്സരിക്കാനായി പിന്നെ ശ്രമം. അതോടെ കണ്ടൻ്റിൻ്റെ ക്രെഡിബിലിറ്റിയുടെ കാര്യത്തില്‍ പോലും മനോരമയുടെ ഈ പ്ലാറ്റ്ഫോമുകളെ ആരും ആശ്രയിക്കാത്ത സ്ഥിതിവന്നു. പരസ്യവരുമാനത്തിൻ്റെ കാര്യത്തിലും ഇവയെല്ലാം ഏറെ പിന്നില്‍പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക